ലോക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍, ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല

തിരുവനന്തപുരം: പച്ച, ഓറഞ്ച് ബി മേഖലകളില്‍ ലോക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്ച നിലവില്‍ വരുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇ...



തിരുവനന്തപുരം: പച്ച, ഓറഞ്ച് ബി മേഖലകളില്‍ ലോക് ഡൗണ്‍ ഇളവുകള്‍ തിങ്കളാഴ്ച നിലവില്‍ വരുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകളാണ് പച്ച മേഖലയില്‍ വരിക.  തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട്, ജില്ലകളാണ് ഓറഞ്ച് ബിയില്‍ വരുന്നത്.

എല്ലായിടത്തും ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് അനുമതിയില്ല. എന്നാല്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ കടന്നു പോകാന്‍ കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, ബാറുകള്‍, സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍, മുതലയായവ തുറക്കാന്‍ പാടില്ല. ഒരിടത്തും ജനം കൂട്ടംകൂടാന്‍ പാടില്ല. ആരാധനാലയങ്ങളില്‍ പൊതു ജനത്തിനു പ്രവേശനം അനുവദിക്കില്ല. വിവാഹത്തിനും മരണത്തിനും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല.

സാമൂഹ്യ അകലം പാലിച്ചു നാളെ മുതല്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍:

ആരോഗ്യം

കൃഷി

മത്സ്യബന്ധനം

പ്ലാന്റേഷന്‍

മൃഗസംരക്ഷണം

സാമ്പത്തികമേഖല

സാമൂഹ്യമേഖല

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

തൊഴിലുറപ്പ് പദ്ധതികള്‍

ഇന്ധനനീക്കം

ഊര്‍ജ്ജവിതരണം

ചരക്ക് നീക്കം

അവശ്യസാധനങ്ങളുടെ വിതരണം

സ്വകാര്യ വാണിജ്യസ്ഥാപനങ്ങള്‍

വ്യവസായ സ്ഥാപനങ്ങള്‍.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് യാത്രാനുമതി.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ പുറത്തിറക്കാം.

ഒഴിവാക്കപ്പെട്ട വിഭാഗക്കാരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.

അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഞായറാഴ്ച വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.

ഓറഞ്ച് എ മേഖലയിലെ കൊല്ലം, പത്തനംതിട്ട, എറണാകുളം, ജില്ലകളില്‍ ഏപ്രില്‍ 24 മുതല്‍ ഇളവ് പ്രാബല്യത്തില്‍വരും. റെഡ് സോണായ  കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലോക് ഡൗണ്‍ മാറ്റമില്ലാതെ തുടരുമെന്ന് ഡിജിപി പറഞ്ഞു.

Summary: Police chief Loknath Behra said the lockdown concessions in the green and orange B areas would come into effect on Monday.

Idukki and Kottayam districts are the green areas. Orange B comes from Thiruvananthapuram, Alappuzha, Thrissur, Palakkad, Wayanad and Districts. Travel across district boundaries is not permitted everywhere.

Educational institutions, shopping centers, bars, movie theaters, parks, etc. should not be opened. Nowhere should people gather. No public access to places of worship. No more than 20 attendees for marriage and death.

Vehicles with registration numbers ending at one, three, five, seven and nine are permitted on Mondays, Wednesdays and Fridays. On Tuesday, Thursday and Saturday, vehicles with zero, two, four, six and eight digits can be used for outing,

This order does not apply to vehicles traveling by excluded groups and employees of companies that have been authorized to open. Vehicles of only those who work in emergency agencies are allowed  on Sundays.

Keywords: Police chief, Loknath Behra, lockdown, green zone, orange B, Idukki,  Kottayam, Thiruvananthapuram, Alappuzha, Thrissur, Palakkad, Wayanad


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5024,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10959,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ലോക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍, ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല
ലോക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍, ജില്ല വിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUWf9D-P9WN0mvxPJgPCXPQ0ygaAYKRh8ZNSO_CjDZ-auhDXT2FJOjTnNMqFoUoXJXVdx1Ci1l4K6X12MVxMJRcX6w6FC4vt5OsrENrChdbb4u_FRPtNg2dP-DFc2pfTZoQV4a-QppIewg/s640/loknath+behra.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUWf9D-P9WN0mvxPJgPCXPQ0ygaAYKRh8ZNSO_CjDZ-auhDXT2FJOjTnNMqFoUoXJXVdx1Ci1l4K6X12MVxMJRcX6w6FC4vt5OsrENrChdbb4u_FRPtNg2dP-DFc2pfTZoQV4a-QppIewg/s72-c/loknath+behra.png
www.vyganews.com
https://www.vyganews.com/2020/04/lockdown-concessions-mfrom-tomorrow.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/lockdown-concessions-mfrom-tomorrow.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy