ജനീവ: ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനം ഉടനെയൊന്നും തടയാനാവില്ലെന്നും ദീര്‍ഘകാലം കൊണ്ടേ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയൂ എന...
ജനീവ: ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസ് വ്യാപനം ഉടനെയൊന്നും തടയാനാവില്ലെന്നും ദീര്‍ഘകാലം കൊണ്ടേ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയൂ എന്നും ലോകാരോഗ്യ സംഘനട.
ലോകത്ത് ഇപ്പോള്‍ 26 ലക്ഷം കൊറോണ വൈറസ് ബാധിതരാണുള്ളത്. 1,83,000 മരണങ്ങള് ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ആഫ്രക്കന്‍ വന്‍കരയിലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോകുന്ന മരണങ്ങള് കൂടിയാല്‍ കണക്ക് ഇതിലും അധികമാവും.
24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,219 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. യുഎസില്‍ മരിച്ചവരുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷമായി.
യൂറോപ്പിലെ വന്‍ശക്തിയായ ബ്രിട്ടനില്‍ 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ മരണം കാല് ലക്ഷം കടന്നു. ഇറ്റലി 437, സ്പെയിന് 435, ഫ്രാന്‍സ് 544 എന്നിങ്ങനെയാണ് പോയ 24 മണിക്കൂറിലെ മരണം.
മിക്ക രാജ്യങ്ങളും വൈറസ് നിയന്ത്രണത്തിന്റെ അദ്യ പടിയില്‍ മാത്രമാണ് എത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് ആദാനം ഗബ്രിയാസിസ് പറഞ്ഞു.
നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ വൈറസ് തിരിച്ചുവന്നിരിക്കുന്നു. പഴുതടച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
Keywords: World Health Organization, Coronavirus outbreak, Pandemic, Director-General, Tedros Adhanom Ghebreyesus, Johns Hopkins University
COMMENTS