സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം കേന്ദ്ര സര്‍ക്കാരിനെ പാപ്പരാക്കുന്നുവെന്നു സൂചന നല്‍ക്കൊണ്ട്, കടുത്ത നിയന്ത്രണങ്ങള്‍ ന...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം കേന്ദ്ര സര്‍ക്കാരിനെ പാപ്പരാക്കുന്നുവെന്നു സൂചന നല്‍ക്കൊണ്ട്, കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാനാരംഭിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു വര്‍ഷത്തെ ക്ഷാമബത്താ വര്‍ദ്ധന മരവിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്കും ക്ഷാമ ബത്ത വര്‍ദ്ധനയുണ്ടാവില്ല. 2021 മാര്‍ച്ച് വരെയുള്ള കാലത്ത് 27,000 കോടി രൂപ ഈ ഇനത്തില്‍ ലാഭിക്കാനാവും.
ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി കഴിഞ്ഞ മാസമാണ് കൂട്ടിയത്. ജനുവരി ഒന്നുമുതല്‍ നല്‍കാനായിരുന്നു തീരുമാനം. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ വര്‍ദ്ധന നടപ്പാക്കേണ്ടെന്നാണ് തീരുമാനം.
ഇതിനു പുറമേ 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വര്‍ധനയും ഒഴിവാക്കും. നിലവിലുള്ള ക്ഷാമബത്താ നിരക്ക് മാറ്റമില്ലാതെ തടരും.
ഇതിനൊപ്പം എല്ലാ പ്രതിരോധ ഇടപാടുകളും നിര്‍ത്തിവയ്ക്കാനും മൂന്നുസേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇതനുസരിച്ച് കൊറോണ വ്യാപനം തടഞ്ഞ് രാജ്യം സാമ്പത്തിക രംഗത്ത് പൂര്വസ്ഥിതിയിലെത്തുന്നതുവരെ റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിറുത്തിവയ്ക്കുകയാണ്.
റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനം, 36 റഫാല്‍ യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിള്‍, 24 ഹെലികോപ്റ്ററുകള്‍ എന്നിവയാണ് മൂന്നു സേനകള്‍ക്കുമായി ഈ വര്‍ഷം തന്നെ വാങ്ങാന്‍ തീരുമാനിച്ചിരുന്നത്.
Keywords: Coronavirus, DA, Army, Indian Air Force, Gun
COMMENTS