തിരുവനന്തപുരം: ഏറെ വിവാദമായ, സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിയമ വകുപ്പിനെ കാണിക്കേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി എകെ ബാലന്...
തിരുവനന്തപുരം: ഏറെ വിവാദമായ, സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിയമ വകുപ്പിനെ കാണിക്കേണ്ട ആവശ്യമില്ലെന്ന് നിയമമന്ത്രി എകെ ബാലന്.
ഇത്തരം കാര്യങ്ങള്‍ ഐ.ടി വകുപ്പ് മാത്രം തീരുമാനിച്ചാല്‍ മതി. ഡാറ്റ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടില്ല. ഡാറ്റയുടെ പരിപൂര്‍ണ സുരക്ഷ ഐ.ടി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.
ഇത്തരം കാര്യങ്ങളില്‍ നിയമപ്രശ്നം വന്നാല്‍ മാത്രമേ നിയമവകുപ്പിനെ കാണേണ്ടതുള്ളൂ. സംസ്ഥാനത്തെ എല്ലാ വകുപ്പുകളുടെയും കാര്യങ്ങള്‍ നിയമവകുപ്പ് അറിയേണ്ടതില്ലെന്നും ബാലന് പറഞ്ഞു.
സ്പ്രിംഗ്ളര്‍ വിഷയത്തില്‍ തിപക്ഷം കള്ളപ്രചാരണം നടത്തുന്നു. മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. സര്‍ക്കാര്‍ സ്പ്രിംഗ്ളറുമായുള്ള ഇടപാട് ഉറപ്പിച്ചത് ഉത്തമ വിശ്വാസത്തിലാണ്.
ഈ ഇടപാടുകൊണ്ടാണ് ആറു മണിക്ക് ലോകത്തെ അഭിസംബോധന ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഡാറ്റ കിട്ടിയത്.
സ്പ്രിംഗ്ളര്‍ ഇടപാട് ക്യാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വരേണ്ട കാര്യമില്ല. ഇടപാടിന് നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അതിന് ഉത്തരവാദി ഐ.ടി സെക്രട്ടറിയാണ്, ബാലന് പറഞ്ഞു.
Keywords: Springler, PinarayiVijayan, AL Balan
COMMENTS