തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ഭീതി ഒഴിയുന്നില്ല. ഗ്രീന്‍ സോണില്‍ പെട്ട ഇടുക്കിയിലും കോട്ടയത്തും ഉള്‍പ്പെടെ ഇന്നു സംസ്ഥാനത്ത് 10 പേര്...
തിരുവനന്തപുരം: കേരളത്തില്‍ കൊറോണ ഭീതി ഒഴിയുന്നില്ല. ഗ്രീന്‍ സോണില്‍ പെട്ട ഇടുക്കിയിലും കോട്ടയത്തും ഉള്‍പ്പെടെ ഇന്നു സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ഇടുക്കിയിലാണ്, നാലു കേസുകള്‍. കോട്ടയം 2, കോഴിക്കോട് 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് ഇന്നു പോസിറ്റീവ് കേസുകള്‍.
സംസ്ഥാനത്താകെ ഇന്ന് എട്ട് പേര് രോഗമുക്തരായി. കാസര്‍കോട് ആറ് പേരും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരുമാണ് രോഗമുക്തരായത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ നാലു പേര് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും രണ്ട് പേര് വിദേശത്തുനിന്ന് വന്നവരുമാണ്. സമ്പര്‍ക്കം മൂലമാണ് നാല് പേര്‍ക്ക് രോഗം പിടിപെട്ടിരിക്കുന്നത്്.
ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 447 ആയി. 129 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 148 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ സോണുകള്‍ക്കും മാറ്റം വന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തന്നെ തുടരും. ഈ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ നിലവിലെ സ്ഥിതിയില്‍ തുടരും.
ശേഷിക്കുന്ന ജില്ലകളെല്ലാം ഓറഞ്ച് സോണിലായി. കോട്ടയം, ഇടുക്കി ജില്ലകളില്‍ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ ഇവയെ ഗ്രീന്‍ സോണിലാക്കി ഇളവ് നല്‍കിയിരുന്നു. രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ ഗ്രീന്‍ സോണില്‍ നിന്ന് ഇവയെ മാറ്റി നിയന്ത്രണങ്ങളുള്ള ഓറഞ്ച് സോണിലേക്കു മാറ്റി.
Keywords: Coronaviru, Kerala, Idukki, Kottayam, Pinarayi Vijayan
COMMENTS