ലണ്ടന്‍: പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വരെ കൊറോണ ബാധിച്ചു വീട്ടിലിരിക്കുന്ന ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ സൂചനകള്‍...
ലണ്ടന്‍: പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വരെ കൊറോണ ബാധിച്ചു വീട്ടിലിരിക്കുന്ന ബ്രിട്ടനില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു.
രാജ്യത്ത് വന്റിലേറ്റര്‍ 'റേഷനിംഗ്' ആരംഭിച്ചു. ഇപ്പോള്‍ ഇറ്റലിയിലും സ്പെയിനിലും ചെയ്യുന്നതുപോലെ, രക്ഷപ്പെടാന്‍ എന്തെങ്കിലും സാദ്ധ്യതയുള്ള രോഗികള്‍ക്കു മാത്രം വെന്റിലേറ്റര്‍ സൗകര്യം നല്കിയാല് മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഇതോടെ, അതിജീവന സാധ്യത കുറഞ്ഞവരെ അറിഞ്ഞുകൊണ്ടുതന്നെ നേരത്തേ മരണത്തിനു വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുകയാണ്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയും സൗകര്യങ്ങള്‍ ഒന്നിനും തികയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ പോയത്.
ഒരാളുടെ മരണം വെന്റിലേറ്ററില്‍ കിടത്തി രണ്ടോ മൂന്നോ ആഴ്ച നീട്ടുന്നതുകൊണ്ട് രാജ്യത്തിന് പ്രത്യേകിച്ച് ഒരു മെച്ചവുമില്ല. അതിനാല്‍ അതിജീവന സാദ്ധ്യതയുള്ളവരെ മാത്രമേ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കൂ എന്ന് എന്‍ എച്ച് എസ് വക്താവ് പറഞ്ഞു.
ബ്രിട്ടനില്‍ ഇതുവരെ 1,228 പേരാണ് കൊറാണ വൈറസ് ബാധിച്ചു മരിച്ചത്. നിലവില്‍ തിരിച്ചറിഞ്ഞ രോഗികളുടെ എണ്ണം 19,522 ആണ്. ഇത് പതിനാറു ലക്ഷം വരെ ആകാന്‍ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
രാജ്യം ഇത്രയും കടുത്ത പ്രതിസന്ധിയില്‍ എത്തിനിന്നിട്ടും ലോക് ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അനാവശ്യമായി ജനം പുറത്തിറങ്ങി നടക്കുന്നത് തുടരുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും പാടുപെടുകയാണ്.
Summary: As Covid 19 cases rises, ventilator 'rationing' begins in UK.
Keywords: Ventilator rationing, UK, Corona patrol, Police, Neil Kinnock, Lockdown,
Coronavirus
COMMENTS