കാസര്‍കോട്: കാസര്‍കോട്ട് മതിയായ ചികിത്സ ലഭിക്കാതെ രണ്ടുപേര്‍ കൂടി മരിച്ചു. കര്‍ണ്ണാടകം അതിര്‍ത്തി തുറക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍...
കാസര്‍കോട്: കാസര്‍കോട്ട് മതിയായ ചികിത്സ ലഭിക്കാതെ രണ്ടുപേര്‍ കൂടി മരിച്ചു. കര്‍ണ്ണാടകം അതിര്‍ത്തി തുറക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മംഗലാപുരത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനാവാതെ വന്നതോടെയാണ് രണ്ടു ജീവനുകള്‍ കൂടി നഷ്ടമായത്. മഞ്ചേശ്വരം തുമിനാട് സ്വദേശി മാധവന്, കുഞ്ചത്തൂര്‍ സ്വദേശി ആയിഷ എന്നിവരാണ് മരിച്ചത്.
കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടിക്ക് അടുത്തുള്ളവരാണ് ഇരുവരും. മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. എന്നാല്‍ പോകുംവഴി ആംബുലന്‍സില്‍ വച്ചു തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു.
ആയിഷയെ അത്യാസന്ന നിലയില്‍ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അതിര്‍ത്തി അടച്ചിരുന്നതിനാല്‍ ഇവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അന്ത്യം സംഭവിക്കുകയായിരുന്നു.

COMMENTS