സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുകൊന്ന കേസിലെ പ്രതി ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഇടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സര്‍വീസില്‍ തിരിച്ചെടുത്തു.
ആരോഗ്യവകുപ്പില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന ചുമതലയാണ് ഡോക്ടര്‍ കൂടിയായ ശ്രീറാമിന് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകും.
സസ്പെന്‍ഷന്‍ കാലാവധി കേരള സര്‍ക്കാര്‍ നീട്ടിയതിനെ തുടര്‍ന്ന് ശ്രീറാം കേന്ദ്ര അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനിടെ, അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അടക്കം ഐ.എ.എസുകാരും വലിയ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിന് വെളുപ്പിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.
ശ്രീറാം മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം വരുത്തിയെന്നാണ് കേസ്. ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതിയും സുഹൃത്ത് വഫാ ഫിറോസ് രണ്ടാം പ്രതിയുമായാണ് കേസ് എടുത്തിട്ടുള്ളത്.
കേരള പത്രപ്രവര്‍ത്തക യൂണിയനുമായി കൂടിയാലോചിച്ചാണ് ശ്രീറാമിനെ തിരിച്ചെടുത്തിരിക്കുന്നത്. ഇനിയും ഇയാളെ പുറത്തുനിറുത്തിരിക്കുന്നത് കേസില്‍ തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അപകടം നടക്കുന്ന വേളയില്‍ സര്‍വേ വകുപ്പ് ഡയറക്ടറായിരുന്നു ശ്രീറാം. സര്‍ക്കാര്‍ തലത്തിലെ അന്വേഷണ റിപ്പോര്‍ട്ടുകളിലൊന്നിലും ശ്രീറാമിനെതിരേ കാര്യമായ പരാമര്‍ശം ഇല്ലാത്തതും ഇദ്ദേഹത്തിനു കേസില്‍ ഗുണമായേക്കുമെന്നറിയുന്നു.
Keywords: Sreeram Venkataraman, Covid 19, KM Basheer, Wafa Feroz


							    
							    
							    
							    
COMMENTS