റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം തള്ളിക്കൊണ്ട് ഗൊഗോയ് പുറപ്പെടുവിച്ച വിധി ബിജെപിക്കു തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നല്കിയ ഗുണം ഏറെ വ...
റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം തള്ളിക്കൊണ്ട് ഗൊഗോയ് പുറപ്പെടുവിച്ച വിധി ബിജെപിക്കു തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നല്കിയ ഗുണം ഏറെ വലുതായിരുന്നു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി.
കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്. രാഷ്ട്രപതിക്കു സത്യവാചകം ചൊല്ലിക്കൊടുക്കേണ്ട ഉന്നത പദവിയിലിരുന്ന വ്യക്തി രാജ്യസഭയില്‍ എത്തുന്നത് അപൂര്‍വ സംഭവമാണ്. നേരത്തേ, ചീഫ് ജസ്റ്റിസായിരുന്ന സദാശിവം കേരള ഗവര്‍ണായി വന്നിരുന്നതാണ് ഇതിനു മുന്‍പ് ഇത്തരത്തിലൊരു വാര്‍ത്ത ഉണ്ടായിരുന്നത്. മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ലമെന്റംഗമായിട്ടുണ്ട്.
വിവാദങ്ങളില്‍ നിറഞ്ഞായിരുന്നു രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടര്‍ന്നത്. 2018 ഒക്ടോബര്‍ മൂന്നിനായിരുന്നു ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2019 നവംബര്‍ 17ന്് വിരമിച്ചു.
അസം മുന്‍ മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനാണ്.
തന്റെ മുന്‍ഗാമിയായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ പത്രസമ്മേളനം വിളിച്ച ഗൊഗോയ് കേസുകളുടെ വീതംവയ്പിനെച്ചൊല്ലിയാണ് മുന്‍ഗാമിയുമായി ഇടഞ്ഞത്. എന്നാല്‍, ചീഫ് ജസ്റ്റിസായപ്പോള്‍ അദ്ദേഹം മുന്‍നിലപാടില്‍ മാറ്റം വരുത്തിയതും വലിയ വിവാദത്തിനിടയാക്കിയിരുന്നു.
സുപ്രീംകോടതി ജീവനക്കാരി ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതും അസാധാരണ സംഭവമായിരുന്നു. ആ കേസ് ഇപ്പോഴും നിലനില്‍ക്കുകയുമാണ്. ഗൊഗോയ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണം വേണമെന്നുമായിരുന്നു ജീവനക്കാരിയുടെ പരാതി.
22 സുപ്രീംകോടതി ജഡ്ജിമാര്ക്കാണ് അവര്‍ കത്തയച്ചത്. എന്നാല്‍, അസാധാരണ സിറ്റിങ് നടത്തി ഗൊഗോയ് ആരോപണം നിഷേധിച്ചു. ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി പിന്നീട് ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ് നല്കി. ഇതിനിടെ പിരിച്ചുവിടപ്പെട്ട പരാതിക്കാരിയെ ഗൊഗോയ് വിരമിച്ച ശേഷം തിരിച്ചെടുത്തിരുന്നു.
അയോധ്യ, അസം പൗരത്വ രജിസ്റ്റര്‍, ശബരിമല കേസുകളില്‍ ഗൊഗോയ് പുറപ്പെടുവിച്ച വിധികള്‍ ഏറെ ചര്‍ച്ചയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വിധിയും അദ്ദേഹത്തിന്റെതായിരുന്നു. റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം തള്ളിക്കൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച വിധി ബിജെപിക്കു തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നല്കിയ ഗുണം ഏറെ വലുതായിരുന്നു.
Summary: Former Chief Justice of India Ranjan Gogoi was nominated for Rajya Sabha, today by President Ram Nath Kovind.
Keywords: Former Chief Justice of India, Ranjan Gogoi , Rajya Sabha, President Ram Nath Kovind, Upper House, Legislature
COMMENTS