ആലപ്പുഴ: പായിപ്പാട്ട് മറുനാടൻ തൊഴിലാളികള്‍ക്കിടയില്‍ വ്യാജപ്രചാരണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. വെല്‍ഫെയര്‍ പാര്‍ട്ട...
ആലപ്പുഴ: പായിപ്പാട്ട് മറുനാടൻ തൊഴിലാളികള്‍ക്കിടയില്‍ വ്യാജപ്രചാരണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് പൊലീസ് കസ്റ്റഡിയിലായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നും നാസര്‍ മത്സരിച്ചിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് ചീഫിന്റെ സ്പെഷ്യല്‍ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നേരത്തെ പായിപ്പാട് മറുനാടന്‍ തൊഴിലാളികള്‍ റോഡിലിറങ്ങിയ സംഭവത്തിനു പിന്നില്‍, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളുണ്ടന്ന് സൂചന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതേനിലപാടു തന്നെയാണ് സ്ഥലം സന്ദര്‍ശിച്ച ഭക്ഷ്യമന്ത്രി പി തിലോത്തമനും പറഞ്ഞത്. തൊഴിലാളികളെ ഇളക്കിവിട്ടത് ആരാണെന്നു തനിക്കു നന്നായി അറിയാമെന്നും അക്കാര്യം പിന്നെ നോക്കാമെന്നും ഈ സമയത്ത് അത് നോക്കണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ സുധീര്‍ ബാബുവും വ്യക്തമാക്കിയിരുന്നു.
Keywords: Payippad migrant labour issue, Politician, Arrested, Alappuzha

COMMENTS