ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. മാര്‍ച്ച് 20 ന് രാവിലെ 5.30 ...
ന്യൂഡല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. മാര്‍ച്ച് 20 ന് രാവിലെ 5.30 ന് ഈ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കേസിലെ ഒരു പ്രതി മുകേഷ് സിങ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
കുറ്റകൃത്യം നടന്ന 2012 ഡിസംബര്‍ 16 ന് ഇയാള്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നെന്നും മറ്റൊരു കേസില്‍ അകപ്പെട്ട് രാജസ്ഥാനില്‍ അറസ്റ്റിലായിരുന്നെന്നും അതിനാല്‍ വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഇത് പ്രതിയുടെ വധശിക്ഷ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ മാര്‍ച്ച് 20 ന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള സാധ്യതയേറുകയാണ്.
Keywords: Nirbhaya case, Death penalty, plea

COMMENTS