സെവ്റോ: റഷ്യയെ വിറപ്പിച്ച് കുറില്‍ ദ്വീപുകളില്‍ റിക്ടര്‍ സ്കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഒപ്പം സുനാമി മുന്നറിയിപ്പും. യു.എ...
സെവ്റോ: റഷ്യയെ വിറപ്പിച്ച് കുറില്‍ ദ്വീപുകളില്‍ റിക്ടര്‍ സ്കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഒപ്പം സുനാമി മുന്നറിയിപ്പും. യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
ജപ്പാന്-റഷ്യ അതിര്‍ത്തി മേഖലയില്‍ ഭൂനിരപ്പില്‍ നിന്നു 56.7 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഹവായ്, ജപ്പാന്, റഷ്യ, പസഫിക് ദ്വീപസമൂഹ മേഖലകളിിലാണ് സുനാമി മുന്നറിയിപ്പുള്ളതെന്ന് യു.എസ് ഓഷ്യാനിക് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന് പത്രക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍, വലിയ തിരമാലകള്‍ക്കപ്പുറം സുനാമി സാദ്ധ്യതയില്ലെന്ന നിലപാടിലാണ് ജപ്പാന് മെട്രോളജിക്കല്‍ അസോസിയേഷന്.
Keywords: Russia, Earth quake , Tsunami Warning
COMMENTS