തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന ഭീഷണിയുമായി കെ.എസ്.ആര്.ടി.സി തെഴിലാളി സ...
തിരുവനന്തപുരം: ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന ഭീഷണിയുമായി കെ.എസ്.ആര്.ടി.സി തെഴിലാളി സംഘടനകള്‍. കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.
പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി.
പണിമുടക്കിനിടെ ഒരാള്‍ കുഴഞ്ഞുവീഴുകയും തലസ്ഥാന നഗരിയെ 4, 5 മണിക്കൂര്‍ സ്തംഭനനാവസ്ഥയിലാക്കിയതും നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതുമാണ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ ശശീന്ദ്രനും ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വിഷയം ഇന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുകയും തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായാല്‍ വീണ്ടും പണിമുടക്കിലേക്ക് പോകുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകളും ബുധനാഴ്ച മുതല്‍ പണിമുടക്ക് ആരംഭിക്കാനിരിക്കെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ഈ നടപടി ജനജീവിതത്തെ വീണ്ടും പ്രതിസന്ധിയിലാക്കുകതന്നെ ചെയ്യും.
Keywords: K.S.R.T.C, Strike, Employees union, Chief minister

COMMENTS