തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റ...
തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന് ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളില്‍ എത്ര കുടുംബങ്ങളിലാണ് ഭക്ഷണം എത്തിക്കേണ്ടതെന്ന കണക്കെടുത്ത് അത്രയും പേര്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കുകയാണ് പദ്ധതി.
പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പര്‍ ഉടന്‍ നല്‍കും. നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ ഭക്ഷണം എത്തിക്കും. ഇതിനു
പാചകക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണക്കാരെ അതത് സ്ഥലത്തെ പ്രായോഗികതയ്ക്കനുസരിച്ച് നിശ്ചയിക്കണം. വിതരണത്തിനു പോകുന്നവര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിക്കണം, മുഖ്യമന്ത്രി പറഞ്ഞു.
പലരും പട്ടിണിയാവാന്‍ ഇടവരുന്ന സാഹചര്യമാണുള്ളത്. നമ്മുടെ നാട്ടില്‍ ഒരാളും പട്ടിണികിടക്കാന്‍ ഇടവരരുത്. ചില ദുരഭിമാനികള്‍ നേരിട്ടുപറഞ്ഞില്ലെന്നുവരും. ഫോണ്‍ നമ്പര്‍ കൊടുത്താല്‍ വിളിച്ചുപറയും. സഹായം ആവശ്യപ്പെട്ടില്ലെന്ന കാരണത്താല്‍ അവര്‍ ഒഴിവാക്കപ്പെടരുത്.Kerala will go into a lockdown. Strict measures have been imposed in Kasaragod district. Essential services will remain open. The State borders will be closed. We have decided to intensify monitoring activities. #COVIDー19 pic.twitter.com/rQDQcGxVZq— CMO Kerala (@CMOKerala) March 23, 2020
വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍ക്ക് പാചകം ചെയ്ത ഭക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന എത്തുന്നുണ്ടോ എന്നു ജില്ലാ ഭരണകൂടം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. അത് ഫലപ്രദമായി നടപ്പാക്കാന്‍ വാര്‍ഡുതല സമിതികളുണ്ടാക്കും. വാര്‍ഡു തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കും. ഇതിനായി കൂടുതല്‍ പേരെ കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ മേന്മകാണിക്കാനോ നിറം കാണിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Keywords: Kerala, Community Kitchen, Covid 19, Virus, Corona
COMMENTS