Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

31 വരെ സ്‌കൂള്‍, കോളേജുകള്‍ അടയ്ക്കും, പൊതു പരിപാടികള്‍ റദ്ദാക്കി, തീയറ്ററുകളും അടച്ചിടും, വിവാഹവും ഉത്സവവും ചടങ്ങുമതിയെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥന, കൊറോണ വൈറസിനെ നേരിടാന്‍ അതിജാഗ്രത

* എസ്എസ്എല്‍സി പരീക്ഷയ്ക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയ്ക്കും മാറ്റില്ല. തിരുവനന്തപുരം:12 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിര...




* എസ്എസ്എല്‍സി പരീക്ഷയ്ക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയ്ക്കും മാറ്റില്ല.

തിരുവനന്തപുരം:12 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ മാസം 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും പൊതു പരിപാടികള്‍ റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനം.

മന്ത്രിസഭ കൈക്കൊണ്ട ഈ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എസ് എസ് എല്‍ സി ഉള്‍പ്പെടെ പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തും.

പരിഭ്രാന്തരാകേണ്ടതില്ലെന്നും അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ്  ജാഗ്രതയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും  വിശദമായി പരിഗണിച്ച ശേഷമാണ് തീരുമാനം. ആരോഗ്യമന്ത്രി കെ കെ ശൈലജയും റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും  വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

* സര്‍ക്കാര്‍ തലത്തില്‍ മാര്‍ച്ച് അവസാനം വരെയുള്ള പൊതുപരിപാടികള്‍ റദ്ദാക്കി.
* ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം ഉണ്ടാവില്ല, മാര്‍ച്ച് 31 വരെ അടച്ചിടും.
* ഏഴു വരെയുള്ള സിബിഎസ്ഇ,ഐസിഎസ്ഇ, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഇത് ബാധകം.
* വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ഭക്ഷണം എത്തിച്ചുകൊടുക്കും.
* പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും  മാര്‍ച്ച് 31 വരെ അടച്ചിടും.
* എസ്എസ്എല്‍സി പരീക്ഷയ്ക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയ്ക്കും മാറ്റില്ല.
* പരീക്ഷകള്‍ എഴുതാന്‍ വരുന്നവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ പ്രത്യേക മുറിയില്‍ പരീക്ഷ എഴുതിക്കും.
* ട്യൂഷന്‍ ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍ തുടങ്ങിയവയും പാടില്ല.
* മദ്രസകള്‍, അങ്കണവാടികള്‍, ട്യൂറ്റോറിയലുകള്‍ എന്നിവയും മാര്‍ച്ച് 31 വരെ തുറക്കരുത്.
* അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം വീടുകളില്‍ എത്തിക്കും.
* പരീക്ഷ ഒഴികെ ഒരു തരം പഠനപ്രവര്‍ത്തനവും മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാടില്ല.
* ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും മറ്റും ഒഴിവാക്കി, ചടങ്ങുകള്‍ മാത്രമായി നടത്തണം.
* ജനങ്ങളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന പരിപാടികള്‍ ഒഴിവാക്കണം.
* ശബരിമലയില്‍ പൂജകള്‍ മുറപ്രകാരം നടക്കും. ഭക്തര്‍ ദര്‍ശനത്തിന്  പോകുന്നത് ഒഴിവാക്കാന്‍ നോക്കണം.
* വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍ മാത്രം നടത്തണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
* സിനിമാശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണം.
* നാടകം ഉള്‍പ്പെടെ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന കലാസംസ്ാരിക പരിപാടികളും മാറ്റിവയ്ക്കണം.
* നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണമെത്തിക്കും.
* സര്‍ക്കാര്‍ എല്ലാ പൊതുപരിപാടികളും മാറ്റിവയ്ക്കും.
* സര്‍ക്കാര്‍ ഓഫീസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ ഏര്‍പ്പെടുത്തും.
* എല്ലായിടത്തും സാനിറ്റൈസര്‍ ലഭ്യമാക്കും.
* രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചുവയ്ക്കരുത്.

കേരളത്തില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.

1116 പേര്‍ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇതില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 717 സാമ്പിളുകളുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വന്നിട്ടില്ല.

രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം പോലും കാര്യങ്ങള്‍ കൈവിട്ട് പോകാമനിടയാക്കുമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.



Keywords: Kerala, Corona Virus, Covid 19, Pinarayi Vijayan, KK Shylaja Teacher

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10973,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 31 വരെ സ്‌കൂള്‍, കോളേജുകള്‍ അടയ്ക്കും, പൊതു പരിപാടികള്‍ റദ്ദാക്കി, തീയറ്ററുകളും അടച്ചിടും, വിവാഹവും ഉത്സവവും ചടങ്ങുമതിയെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥന, കൊറോണ വൈറസിനെ നേരിടാന്‍ അതിജാഗ്രത
31 വരെ സ്‌കൂള്‍, കോളേജുകള്‍ അടയ്ക്കും, പൊതു പരിപാടികള്‍ റദ്ദാക്കി, തീയറ്ററുകളും അടച്ചിടും, വിവാഹവും ഉത്സവവും ചടങ്ങുമതിയെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥന, കൊറോണ വൈറസിനെ നേരിടാന്‍ അതിജാഗ്രത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-PoXI0uGe9ueXLwoP4wEdhUOb60IbjVjjCOPCdVZErbbpwDKcU_7aCWAbRE1vO5f7Pf-sOR4GAAvNPAfA8kR0_bUsMH7kWUxI-kmj-CDWWvNJxa8lEDE-wuC29xEKHq_Vgo7mdCbycoo/s640/corona+kerala_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-PoXI0uGe9ueXLwoP4wEdhUOb60IbjVjjCOPCdVZErbbpwDKcU_7aCWAbRE1vO5f7Pf-sOR4GAAvNPAfA8kR0_bUsMH7kWUxI-kmj-CDWWvNJxa8lEDE-wuC29xEKHq_Vgo7mdCbycoo/s72-c/corona+kerala_vyganews.png
www.vyganews.com
https://www.vyganews.com/2020/03/kerala-broaden-precations-to-corona.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/kerala-broaden-precations-to-corona.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy