ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ...
ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് സിന്ധ്യ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദര്‍ശിച്ച ശേഷം സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.
സിന്ധ്യയ്ക്ക് ബി.ജെ.പി രാജ്യസഭാസീറ്റും അധികം വൈകാതെ കേന്ദ്രമന്ത്രിസ്ഥാനവും നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. സിന്ധ്യയ്ക്ക് പുറമെ 22 എം.എല്‍.എമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.
എന്തായാലും ഈ മാസം 26 ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ഉറപ്പിക്കാനും മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനും സിന്ധ്യയുടെ വരവോടുകൂടി സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം.
Keywords: Jyothiradithya Sindhya, B.J.P, Today, Congress, Madhyapradesh

COMMENTS