സാവോ പോളോ: ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു വീട്ടിലേക്കു ചുരുങ്ങവേ, പേടിച്ചു വീട്ടിലിരിക്കാതെ ജോലിക്കിറങ്ങാന്‍ സ്വന്തം ജനതയെ ആഹ്വാനം ചെ...
സാവോ പോളോ: ലോകം കൊറോണ ഭീതിയില്‍ വിറങ്ങലിച്ചു വീട്ടിലേക്കു ചുരുങ്ങവേ, പേടിച്ചു വീട്ടിലിരിക്കാതെ ജോലിക്കിറങ്ങാന്‍ സ്വന്തം ജനതയെ ആഹ്വാനം ചെയ്തു ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോ.
രാഷ്ട്രീയ ലാഭം ഉന്നമിട്ട് ജനത്തെ കൊലയ്ക്കു കൊടുക്കാന്‍ ആഹ്വാനം ചെയ്ത പ്രസിഡന്റിനെതിരേ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം അലയടിക്കുകയാണ്.- Cada vez mais a Hidroxicloroquina demonstra ser um remédio eficaz contra o Covid-19. pic.twitter.com/YMwNj5hytI— Jair M. Bolsonaro (@jairbolsonaro) March 27, 2020
ചില രോഗങ്ങള്‍ വരും, ചിലര്‍ മരിക്കും. എന്നോട് ക്ഷമിക്കണം, അതാണ് ജീവിതം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാണ് അതിലും പ്രധാനം. അതിനാല്‍ ജോലിക്കിറങ്ങിക്കോളൂ എന്നായിരുന്നു പ്രസിന്റിന്റെ ആഹ്വാനം.
വാഹനപടകങ്ങളില് ആളുകള്‍ മരിക്കുന്നതിനാല്‍ കാര്‍ ഫാക്ടറികള്‍ പൂട്ടുമോ എന്നായിരുന്നു ബൊല്‍സൊണാരോയുടെ അടുത്ത വിഡ്ഢിച്ചോദ്യം. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബൊല്‍സൊണാരോയുടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ബ്രസീലില്‍ 3,477 കൊറോണ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതിനകം 93 പേര് മരിച്ചുകഴിഞ്ഞു. ഈ മരണസംഖ്യ സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്നും, അത് സംസ്ഥാന ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കാണിക്കുന്ന കള്ളക്കണക്കാണെന്നുമാണ് പ്രസിഡന്റ് പറയുന്നത്.
രാജ്യത്തെ 26 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. രോഗം വ്യാപനം തടയാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണ് ബൊല്‍സൊണാരോ പ്രാധാന്യം നല്‍കുന്നതെന്ന് സാവോ പോളോ ഗവര്‍ണര്‍ ജോവോ ഡോറിയ ആരോപിച്ചിരുന്നു. ഇതാണ് ബൊല്‍സൊണാരോയെ ചൊടിപ്പിച്ചത്.
2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൊല്‍സൊണാരോയുടെ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന നേതാവാണ് ജോവോ ഡോറിയ. മുന്‍പ് ബൊല്‍സൊണാരോയുടെ അടുപ്പക്കാരനായിരുന്ന ഡോറിയ പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. ഡോറിയയോടുള്ള രാഷ്ട്രീയ വൈരാഗ്യം കൂടിയാണ് നാടിനെയാകെ മുടിക്കാന്‍ പോന്ന ആഹ്വാനം നല്കാന് ബൊല്‍സൊണാരോയെ പ്രേരിപ്പിച്ചത്. എന്തായാലും പറഞ്ഞ വാക്കുകള്‍ ബൊല്സൊണാരോയ്ക്കു പുലിവാലായിരിക്കുകയാണ്. ലോകസമൂഹം ഒന്നാകെ അദ്ദേഹത്തിനെതിരേ തിരിയുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളില്‍ ബ്രസീലില്‍ വരുന്ന പ്രദേശങ്ങള്‍ വെട്ടിവെളുപ്പിച്ചു കൃഷിയിറക്കാന്‍ കൂട്ടുനിന്നും ബൊല്‍സൊണാരോ നേരത്തേയും ലോകത്തിന്റെ കണ്ണിലെ കരടായിരുന്നു. അപ്പോഴും കര്‍ഷകരുടെ പ്രീതിക്കായി വനനശീകരണമായിരുന്നു ബോള്‍സോനാരോയുടെ ഉന്നം.
Summary: Brazil's President Jair Bolsonaro on Friday cast doubt on Sao Paulo's death toll from the coronavirus outbreak and accused the state governor of manipulating the numbers for political ends, without giving evidence for his claims.
Keywords: The President , Brazil's President, Jair Bolsonaro , Sao Paulo, Governors, Corona, Covid 19, Sao Paulo Governor, Joao Doria
COMMENTS