മെല്‍ബണ്‍: മഴ നല്കിയ ആനുകൂല്യത്തില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതകള്‍ ട്വന്റി 20 ലോകകപ്പില്‍ ഓസ്ട്രേലിയക്കു മുന്നില്‍ അടിയറ പറഞ്ഞു. തുട...
മെല്‍ബണ്‍: മഴ നല്കിയ ആനുകൂല്യത്തില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതകള്‍ ട്വന്റി 20 ലോകകപ്പില്‍ ഓസ്ട്രേലിയക്കു മുന്നില്‍ അടിയറ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ കിരീടം ഉയര്‍ത്തുന്നത്. ഇന്ത്യയെ 85 റണ്‍സിനാണ് അവര്‍ തകര്‍ത്തത്.
ഓസീസ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 99 റണ്‍സിന് എല്ലാവരും പുുറത്താവുകയായിരുന്നു.
കളിയുടെ മൂന്നാം പന്തില്‍ തന്നെ ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യ പിന്നീട് തുടരെ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. താനിയ ഭാട്ടിയ പരിക്കേറ്റ് മടങ്ങി. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റിലിടിച്ച താനിയ വേദന സഹിക്കാനാവാതെ ക്രീസ് വിടുകയായിരുന്നു.
സൂപ്പര്‍ താരങ്ങളായ സ്മൃതി മന്ഥന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (33), റിച്ച ഘോഷ് (18), വേദ കൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് എന്തെങ്കിലും ചെയ്യാന്‍ ചെറിയ ശ്രമമെങ്കിലും നടത്തിയത്.
ഇന്ത്യക്കു വേണ്ടി ദീപ്തി ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി. പൂനം യാദവും രാധ യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.
സെമി ഫൈനലിലെ ടീമിനെ തന്നെ ഇന്ത്യയും ഓസ്ട്രേലിയയും മാറ്റിയില്ല. സ്പിന്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കം നല്കിയുള്ളതായിരുന്നു ഇരു ടീമുകളും.
ഫൈനല്‍ വരെ അജയ്യരായി എത്തിയ ഇന്ത്യയുടെ തകര്‍ച്ച ആരാധകര്‍ വേദനയോടെയാണ് കണ്ടത്.
Summary: The Indian women’s cricket team were thrashed by Australia in the ICC Women’s T20 World Cup final at the Melbourne Cricket Ground. Australian women’s cricket team won the final by 85 runs as the Indian batters failed to fire at a crucial stage.
Keywords: Indian women’s cricket team, Australia, ICC Women’s T20 World Cup, Melbourne Cricket Ground, Alyssa Healy, Beth Mooney, Shafali Verma, Harmanpreet Kaur , MCG
COMMENTS