സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം 492 ആവുകയും മരണം പത്താവുകയും ചെയ്തതോടെ രാജ്യത...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം 492 ആവുകയും മരണം പത്താവുകയും ചെയ്തതോടെ രാജ്യത്തെ 548 ജില്ലകള്‍ അടച്ചുപൂട്ടി.
രോഗം അതിവേഗം പടരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരി മുതല്‍ കൊറോണ സ്ഥിരീകരിച്ച 492 പേരില്‍ 75 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എന്നതാണ് സ്ഥിതി ഗുരുതരമാണെന്നു വ്യക്തമാക്കുന്നത്.
അന്യരാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി അറിഞ്ഞോ അറിയാതെയോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണ് ഇപ്പോള്‍ രോഗികളായിരിക്കുന്നത്.
കൊറോണയില്‍ നിന്നു രക്ഷപ്പെട്ടുനിന്ന മണിപ്പൂരിലും ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു. യു.കെയില്‍ നിന്നെത്തിയ 23കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
സിക്കിമും മിസോറമും മാത്രമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള പ്രദേശങ്ങള്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്.
കോവിഡ് 19 ബാധിച്ചവരുടെ കണക്കുകള്‍ സംസ്ഥാനം തിരിച്ച്
കേരളം-95
മഹാരാഷ്ട്ര-87
കര്‍ണാടക-37
ഉത്തര്‍പ്രദേശ്-33
രാജസ്ഥാന്-33
തെലങ്കാന-32
ഡല്‍ഹി-31
ഗുജറാത്ത്-29
ഹരിയാന-26
പഞ്ചാബ്-21
ലഡാക്-13
തമിഴ്നാട്-12
ആന്ധ്രപ്രദേശ്-7
വെസ്റ്റ്ബംഗാള്-7
മദ്ധ്യപ്രദേശ്-7
ഛത്തീസ്ഗഢ്-6
ജമ്മു കശ്മീര്‍-4
ഹിമാചല്‍-3
ഉത്തരാഖണ്ഡ്-3
ബിഹാര്‍-2
ഒഡീഷ-2
പോണ്ടിച്ചേരി-1
മണിപ്പൂര്‍-1
* ആഭ്യന്തര വിമാന സര്‍വീസുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.
* നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്ര നിര്‍ദ്ദേശം.
* മഹാരാഷ്ട്രല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
* ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
Keywords: India, Shut Down, Lock Down, Corona, Covid 19, Kerala
COMMENTS