ദുബായ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. അതിഗുരുതരാവസ്ഥ നിലനില്‍ക്കുന്നത് ഇറാനിലാണ്, രക്ഷപ്പെട്ട...
ദുബായ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നു. അതിഗുരുതരാവസ്ഥ നിലനില്‍ക്കുന്നത് ഇറാനിലാണ്, രക്ഷപ്പെട്ടു നില്‍ക്കുന്നത് സൗദി അറേബ്യയും.
ഇറാനില്‍ ഇതുവരെ 54 പേര് മരിച്ചു. 987 പേര് രോഗബാധിതരാണെന്ന് ഇറാനിയന്‍ ഭരണകൂടം അറിയിച്ചു. വൈസ് പ്രസിഡന്റ്, ആരോഗ്യ സഹമന്ത്രി, ഏഴ് പാര്‍ലമെന്റംഗങ്ങള്‍, മുന്‍ മന്ത്രി എന്നിവരെല്ലാം ഇറാനില്‍ രോഗബാധിതരാണ്.
രോഗബാധയെ തുടര്‍ന്ന് ഇറാന് പാര്‍ലമെന്റ് സമ്മേളനം മാറ്റിവച്ചിരിക്കുകയാണ്. ഇറാനില്‍ നിന്നാണ് ഗള്‍ഫിലെ മിക്ക രാജ്യങ്ങളിലേക്കും രോഗം പടര്‍ന്നിരിക്കുന്നത്.
കുവൈറ്റില്‍ 46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ബഹ്റൈനില്‍ 41 പേര്‍ക്കും യുഎഇയില്‍ 21 പേര്‍ക്കും കൊറോണ വൈറസ് ബാധയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇറാനിലും തായ്ലന്‍ഡിലുമുള്ള കുവൈറ്റ് പൗരന്മാരെ അഞ്ചു വിമാനങ്ങളിലായി തിരിച്ചെത്തിച്ചു. ഇവരെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുവൈറ്റില്‍ നിന്നു സ്വന്തം നാടുകളിലേക്കു പോകുന്നവരെ രോഗബാധയില്ലെന്ന് ആരോഗ്യന്ത്രാലയം സ്ഥിരീകരിക്കും വരെ തിരികെ കയറ്റില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇറാനില്‍ നിന്നു തിരിച്ചെത്തിയ പൗരന്മാരെ മാറ്റി പാര്‍പ്പിക്കുയും അവരുടെ വീടുകളില്‍ ചെന്നു ബന്ധുക്കളെ പരിശോധിക്കാനായി ബഹ്റൈന്‍ മൊബൈല്‍ പരിശോധനാ യൂണിറ്റുകള്‍ രൂപീകരിച്ചു.
ഒമാനില്‍ 1,320 പേരെ മുന്‍കരുതല്‍ എന്ന നിലയില്‍ മാറ്റി പാര്‍പ്പിച്ചു. രാജ്യത്ത് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മക്ക, മദീന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശന സൗദി അറേബ്യ നിറുത്തിവച്ചു. രോഗബാധയുള്ളവര്‍ രാജ്യത്തെത്താതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നടപടി. അള്‍ജീരിയയില്‍ മാര്‍ച്ച് അവസാനം നടത്താനിരുന്ന അറബ് ലീഗ് ഉച്ചകോടിയും മാറ്റിവച്ചു.
രോഗവിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തയതോടെ അവിടത്തെ മരണസംഖ്യ വ്യക്തമല്ല. രോഗബാധിതരുടെ എണ്ണവും ചൈന കൃത്യമായി പുറത്തുവിടുന്നില്ല.
Summary: As Novel Coronavirus spreading in Middle East, the death toll rose to 54 in Iran.
Keywords: Iran, Coronavirus, Covid-1, US sanctions, National Committee for Infectious Diseases , Ministry of Health, Mino Mahrez
COMMENTS