സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കും കൂടി കൊറോണ വൈറസ് (കോവി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കും കൂടി കൊറോണ വൈറസ് (കോവിഡ് 19) ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
പത്തനംതിട്ട നിവാസിികളാണ് അസുഖബാധിതര്‍. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.
55 കാരനും ഭാര്യയും 22-കാരനായ മകനും ഫെബ്രുവരി 29നാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഇറ്റലിയില്‍ പോയിവന്ന വിവരം ഇവര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല.
ഇവരുടെ ബന്ധു പനി വന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പിക്കപ്പെട്ടപ്പോഴാണ് കൊറോണ ലക്ഷണങ്ങള്‍ ശ്രദ്ധിയില്‍പ്പെട്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇറ്റലിയില്‍ നിന്ന് ബന്ധുക്കളെത്തിയ വിവരം അറിഞ്ഞത്.
ഇവരെ ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും എത്താന്‍ വിമുഖത കാട്ടി. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇടപെട്ട് ഇവരെ ആശുപത്രിയിലെത്തിച്ച് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വന്ന റിപ്പോര്‍ട്ടാണ് രോഗബാധ സ്ഥിരീകരിച്ചത.് ഇവരുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിലാണ്.
ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്സിന്റെ (ക്യു.ആര്-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തത്. ഈ വിമാനത്തില്‍ ദോഹയിലെത്തി ംഅവിടെനിന്ന് ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്സിന്റെ തന്നെ ക്യൂ.ആര് 514 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് വന്നത്. ഈ വിമാനത്തില്‍ യാത്രചെയ്തവരെല്ലാം ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ച് രോഗികളുമായി ഇടപഴകിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.
നേരത്തെ ചൈനയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗമുക്തരായ ഇവരെ ആശുപത്രിയില്‍നിന്നു വിട്ടയച്ചിരുന്നു. ഇന്ത്യയിലാകെ ഇതുവരെ 39 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Kerala, Coronavirus (Covid-19), Drugs, India, Antiretroviral drugs, HIV, AIDS, Sars-CoV-2, Council of Medical Research (ICMR)
COMMENTS