തിരുവനന്തപുരത്തെ വൈറസ് ബാധിച്ചു മരിച്ചയാള്‍ നിരവധി പൊതു ചടങ്ങുകളില്‍ പങ്കെടുത്തു, മകള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പോത്തന്‍കോടിനടുത്ത് വാവറ അമ്പലത്ത് ഇന്നു മരിച്ച കൊറോണ വൈറസ് ബാധിതന്‍ നിരവധി പൊതു ചടങ്ങുകളില്‍ പങ്കെടുത...



സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പോത്തന്‍കോടിനടുത്ത് വാവറ അമ്പലത്ത് ഇന്നു മരിച്ച കൊറോണ വൈറസ് ബാധിതന്‍ നിരവധി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്ന തിരിച്ചറിവില്‍ ഈ മേഖലയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

വാവറഅമ്പലം സ്വദേശിയും റിട്ട. എ എസ് ഐയുമായ അബ്ദുല്‍ അസീസ് (69) ആണ് ഇന്നു ചികിത്സയ്ക്കിടെ മരിച്ചത്.

ഇദ്ദേഹം നിരവധി ഇടങ്ങളില്‍ പോയിരുന്നു. ഈ മാസം അഞ്ചിനും 23 നും ഇടയ്ക്ക് വിവാഹചടങ്ങിലും മരണവീട്ടിലും ഇദ്ദേഹം സംബന്ധിച്ചിരുന്നു. 14ന് അയിരൂപ്പാറ സര്‍വീസ് സഹകരണ ബാങ്കില്‍ ചിട്ടി ലേലത്തില്‍ സംബന്ധിച്ചിരുന്നു. ലേലത്തിന് നൂറോളം പേര്‍ പങ്കെടുത്തിരുന്നു.

പള്ളിയില്‍ രണ്ടു വെള്ളിയാഴ്ചകൡ ഉച്ച നമസ്‌കാരത്തിനു പോയിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണ്. ഇവര്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കും വരെയും ജോലിക്കു പോയിരുന്നു. അബ്ദുള്‍ അസീസിന്റെ ഭാര്യ കുടുംബശ്രീ യോഗത്തിലും സംബന്ധിച്ചിരുന്നുവെന്നു് പഞ്ചായത്ത് അംഗം ബാലമുരളി പറഞ്ഞു.

ഇദ്ദേഹത്തിന് കോവിഡ് 19 ബാധ എങ്ങനെയുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. നാട്ടില്‍ തന്നെയുണ്ടായിരുന്ന ഇദ്ദേഹത്തിന് ആരില്‍ നിന്നാണ് രോഹം പകര്‍ന്നിരിക്കുന്നതെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ചില ആളുകളെ സംശയിക്കുന്നുണ്ടെന്നും അവരുടെ സ്രവപരിശോധന നടത്തുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുള്‍ അസീസുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കിവരികയാണ്.

അബ്ദുള്‍ അസീസുമായി അടുത്തിടപഴകിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ഈ മാസം 13നാണ്  ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. 21ന് വീണ്ടും ഇതേ ആശുപത്രിയില്‍ ചികിത്സതേടിയെത്തി. 23 ന് രോഗം കലശലായതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

അബ്ദുള്‍ അസീസിന് ഹൃദയാഘാതവും പക്ഷാഘാതവും ഒരുമിച്ച് വന്നതാണ് മരണകാരണമായത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമാവുകയും ചെയ്തു. അഞ്ചു ദിവസമായി ഇദ്ദേഹത്തെ വെന്റിലേറ്ററിലാണ് പരിചരിച്ചുവന്നത്.

ഈ സംഭവത്തിന്റെ പേരില്‍ ജനം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വീടിനു പുറത്തിറങ്ങാതെ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മതിയെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്കി.


Summary: Minister Kadakampally Surendran said that surveillance in the area would be strengthened after realizing that the coronavirus victim who had died at the Vavara Ambalam near Pothencode had participated in several public ceremonies. He is a resident of Vavuniya. Abdul Aziz, 69, from ASI died at the hospital.

He had gone to several places. He was present at a wedding and a funeral between the 5th and 23rd of this month. On the 14th he attended Chitty Auctions at Ayuruppara Service Co-operative Bank. About 100 people attended the auction.


Keywords: Corona, Pothencode, VavaraAmbalam, Covid 19, Minister Kadakampally Surendran, Abdul Aziz,  Coronavirus victim

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: തിരുവനന്തപുരത്തെ വൈറസ് ബാധിച്ചു മരിച്ചയാള്‍ നിരവധി പൊതു ചടങ്ങുകളില്‍ പങ്കെടുത്തു, മകള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതര്‍
തിരുവനന്തപുരത്തെ വൈറസ് ബാധിച്ചു മരിച്ചയാള്‍ നിരവധി പൊതു ചടങ്ങുകളില്‍ പങ്കെടുത്തു, മകള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ4A4zxeroC8IxAA1V1HLrJdqzxIwCrYkLsxCbZVkA7W85UYxHVy4XzR12EVvQ6JKMPnZbkFqd08SCxxUFl3WeLbGK1IFdB0TcBpNP5LfjT_q76NnTMUlOXW8G28mB4vU7e_JCXIATLqho/s640/abdul+aziz.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ4A4zxeroC8IxAA1V1HLrJdqzxIwCrYkLsxCbZVkA7W85UYxHVy4XzR12EVvQ6JKMPnZbkFqd08SCxxUFl3WeLbGK1IFdB0TcBpNP5LfjT_q76NnTMUlOXW8G28mB4vU7e_JCXIATLqho/s72-c/abdul+aziz.png
www.vyganews.com
https://www.vyganews.com/2020/03/coronavirus-victim-had-gone-to-several.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/coronavirus-victim-had-gone-to-several.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy