തിരുവനന്തപുരം :കേരളത്തിൽ രണ്ടു പേർക്ക് കൂടി കോ വിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു . വർക്കല റിസോർട്ടിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ പൗരനും തിരുവനന...
തിരുവനന്തപുരം :കേരളത്തിൽ രണ്ടു പേർക്ക് കൂടി കോ വിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു . വർക്കല റിസോർട്ടിൽ കഴിഞ്ഞിരുന്ന ഇറ്റാലിയൻ പൗരനും തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ കേരളത്തിൽ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 19 ആയി. വിദേശത്തുനിന്ന് എത്തിയ വെള്ളനാട് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ തിരുവനന്തപുരത്ത് മൊത്തം മൂന്നു പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നു. വെള്ളനാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ആണ്.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടു രണ്ടുപേരും ഇവിടെ തന്നെ ചികിത്സയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യങ്ങൾ.
ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരിയായ മുൻകരുതൽ നടപടികൾ എടുത്തു പ്രതിരോധിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇതുവരെ മൊത്തം 22 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടുകഴിഞ്ഞു. 19 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ഉള്ളത്.
ഇതുകൂടാതെ 5468 പേർ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷം പേർക്കും രോഗസാധ്യതയില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ഇവരെ ഐസൊലേഷനിൽ പാർപ്പിച്ചിട്ടുള്ളത്.
ഇനിമുതൽ വിദേശത്ത് നിന്നു വരുന്ന എല്ലാവരെയും നിർബന്ധമായും ഐസൊലേഷനിൽ പാർപ്പിക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻകരുതൽ എന്ന നിലയിൽ ആയിരിക്കും ഇവരെ മാറ്റി പാർപ്പിക്കുന്നത്.
വിദേശത്തുനിന്ന് എത്തിയവരാണ് കേരളത്തിൽ രോഗം പടർത്തിയത്.
Keywords: Corona, Covid 19, Kerala,

COMMENTS