തിരുവനന്തപുരം: കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതിദമായ വാര്‍ത്തകള്‍ക്കിടയിലും ആശ്വാസത്തിന്റെ ഇത്തിരിവെട്ടമാവുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു...
തിരുവനന്തപുരം: കൊറോണ വൈറസിനെക്കുറിച്ചുള്ള ഭീതിദമായ വാര്‍ത്തകള്‍ക്കിടയിലും ആശ്വാസത്തിന്റെ ഇത്തിരിവെട്ടമാവുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എറണാകുളത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരിയുടെ രോഗം ഭേദമായതാണ് ആശ്വാസകരമായ പുതിയ വാര്‍ത്ത.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്ന് വന്ന കുട്ടിക്കു രോഗബാധ സംശയിച്ച് അമ്മ തന്നെയാണ് ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചത്. ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇപ്പോള്‍ കുട്ടിക്ക് രോഗം ഭേദമായെന്നു മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. കേരളത്തില്‍ രോഗം ബാധിച്ച മിക്കവാറും എല്ലാവരും സുഖം പ്രാപിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തില്‍ ഇപ്പോള്‍ 18011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17743 പേര് വീടുകളില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 268 പേര് വിവിധ ആശുപത്രികളിലാണ്.
65 പേരാണ് ചൊവ്വാഴ്ച പുതുതായി ആശുപത്രിയിലായത്. ചൊവ്വാഴ്ച 2467 സാമ്പിള്‍ പരിശോധനയ്ക്കയച്ചതില്‍ 1807 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതും ആശ്വാസകരമാണ്.
Keywords: Corona Virus, Child, Ernakulam, Covid 19
COMMENTS