കൊച്ചി: കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് പൗരനെയും ഒപ്പമുണ്ടായിരുന്ന സംഘത്തെയും ഒഴിവാക്കി എമിറേറ്റ്സ് വിമാനം ദുബായിലേക്കു പറന്നു. ബ്രിട...
കൊച്ചി: കൊറോണ വൈറസ് ബാധിതനായ ബ്രിട്ടീഷ് പൗരനെയും ഒപ്പമുണ്ടായിരുന്ന സംഘത്തെയും ഒഴിവാക്കി എമിറേറ്റ്സ് വിമാനം ദുബായിലേക്കു പറന്നു.
ബ്രിട്ടീഷ് പൗരനെയും ഭാര്യയേയും ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഒപ്പമുള്ള മറ്റുള്ളവരെ നിരീക്ഷണത്തിലാക്കി മാറ്റി പാര്‍പ്പിച്ചു.
വിമാനത്തില്‍ യാത്രയ്ക്കു വന്ന ഒരു ഇന്ത്യന്‍ പൗരനും യാത്ര വേണ്ടെന്നുവച്ചു. ഇയാള്‍ സ്വയം യാത്ര ഒഴിവാക്കുകയായിരുന്നു.
വിമാനവും വിമാനത്താവളവും അണുവിമുക്തമാക്കിയ ശേഷമാണ് യാത്ര ആരംഭിച്ചത്. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു.
മന്ത്രി വി എസ് സുനില്‍ കുമാറും കളക്ടര്‍ സുഹാസും വിമാനത്താവളത്തിലെത്തി മുന്‍കരുതല്‍ നടപടികള്‍ പരിശോധിച്ചു.
ബ്രിട്ടിഷ് പൗരന് കോവിഡ് 19 ബാധ ഇന്നലെ വൈകിട്ടുതന്നെ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്തു പറഞ്ഞു.
ഫലം വന്നപ്പോള്‍ തന്നെ മൂന്നാര്‍ കെ.ടി.ഡി.സി ടീ കൗണ്ടി റിസോര്‍ട്ട് അധികൃതരെ അറിയിച്ചു. നിരീക്ഷണകാലം സമയം കഴിയും വരെ ആരെയും പുറത്തുവിടരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സുമായി റിസോര്‍ട്ടില്‍ എത്തും മുന്‍പ് ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടുന്ന 19 അംഗ സംഘം അവിടം വിട്ടിരുന്നുവെന്നു മന്ത്രി അറിയിച്ചു.
തുടര്‍ന്നു നടത്തിയ തിരിച്ചിലിനൊടുവില്‍ കണ്ടെത്തിയപ്പോഴേയ്ക്കും ഇയാള്‍ ഉള്‍പ്പെടെ സംഘം വിമാനത്തില്‍ കയറിയിരുന്നു. വിമാനത്തിനകത്തുനിന്നാണ് ഇയാളെ പിടിച്ചത്, മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളോടും പൊലീസ് മേധാവിയോടും ജില്ല കളക്ടറോടും മുഖ്യമന്ത്രി വിശദീകരണം തേടി.
Keywords: India, Britain, Isolation, Covid 19, Nedumbassery Airport, Minister Shylaja
COMMENTS