ഡോ. ബിന്ദു ജഗദീഷിന്റെ കവിതാ സമാഹാരമായ സോങ് ഒഫ് ദി വിച്ച് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പാലക്ക...
ഡോ. ബിന്ദു ജഗദീഷിന്റെ കവിതാ സമാഹാരമായ സോങ് ഒഫ് ദി വിച്ച് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി
പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷത്തിനു ശേഷം മതേതര-ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ തെരുവിലിറങ്ങേണ്ട അവസ്ഥയിലാണ് നാമെന്നു വിഖ്യാത എഴുത്തുകാരി സാറാ ജോസഫ്.പഴയ തലമുറ പല കാരണങ്ങളാല്‍ മൗനമാചരിക്കുമ്പോള്‍ പുതിയ കുട്ടികള്‍ സ്വാതന്ത്ര്യം തിരിച്ചുപിടിക്കുക ധര്‍മമായി കണ്ട് തെരുവിലിറങ്ങിയത് സന്തോഷകരമാണെന്നും സാറാ ജോസഫ് പറഞ്ഞു.
ഡോ. ബിന്ദു ജഗദീഷിന്റെ കവിതാ സമാഹാരമായ സോങ് ഒഫ് ദി വിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രവി മേനോന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി.
ജനപക്ഷത്തു നിന്നാണ് താന്‍ കവിതയെഴുതുന്നതെന്നും കാലഘട്ടത്തില്‍ എഴുത്തുകാരിയുടെ ദൗത്യം എന്താണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ബിന്ദുവിന്റെ കവിതകളെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു.
എല്ലാ സ്ത്രീകളും അനുഭവിക്കുന്ന ലോകത്തെ ബിന്ദു കവിതകളിലേക്കു മനോഹരമായി കൊണ്ടുവരുന്നുണ്ട്. സമാഹാരത്തിലെ ഓരോ കവിതയും ഓരോ അനുഭവമാണ് പകരുന്നത്. മലയാളത്തിലും ഇംഗ്ളീഷിലും ഒരുപോലെ മനോഹരമായി കവിതയെഴുതുന്ന ബിന്ദു വരുംകാലത്തിന്റെ പ്രതീക്ഷ കൂടിയാണെന്നും സാറാ ജോസഫ് പറഞ്ഞു.
പാലക്കാട് ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിക്ടോറിയ കോളേജ് പ്രന്‍സിപ്പല്‍ ഒ.കെ രമേശന്, ടൈംസ് ഒഫ് ഇന്ത്യ ബ്യൂറോ ചീഫ് ജി പ്രഭാകരന്, പി മീര, ഡോ. ചാക്കോ ജോസ്, രാജേഷ് ഹെബ്ബാര്‍, എഴുത്തുകാരി സംഗീത ശ്രീനിവാസന്, ജഗ്ദീഷ് ബാബു, അഷ്റഫ് മലയാളി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
Keywords: Song of the Witch, Bindu Jagadeesh, Sara Joseph, Poetry, Poem
COMMENTS