കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം കളക്ടര്‍ എസ്.സുഹാസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കളക്ടര്‍ അഞ്ചു മിന...
കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം കളക്ടര്‍ എസ്.സുഹാസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കളക്ടര്‍ അഞ്ചു മിനിട്ടിനകം കോടതിയിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിടേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.
കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ കളക്ടര്‍ക്കെതിരായ കോടതിയലക്ഷ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കളക്ടര്‍ ഹാജരാകാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസില്‍ ഹാജരാകാന്‍ കളക്ടറോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് കളക്ടര്‍ക്ക് ഹാജരാകാന്‍ സര്‍ക്കാര്‍ കോടതിയില്‍ 1.45 വരെ സമയം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാത്ത കോടതി അഞ്ചു മിനിട്ടിനകം ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഈ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
Keywords: Kothamangalam church case, Ernakulam collector, Highcourt

COMMENTS