ചെന്നൈ: രണ്ടു ദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ നടന് വിജയ് വീണ്ടും ലൊക്കേഷനില്‍ തിരികെയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എ...
ചെന്നൈ: രണ്ടു ദിവസത്തെ ആശങ്കകള്‍ക്കൊടുവില്‍ നടന് വിജയ് വീണ്ടും ലൊക്കേഷനില്‍ തിരികെയെത്തി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് വിജയ് വെള്ളിയാഴ്ച എത്തിയത്. ആരാധകരെ ആശങ്കയിലാഴ്ത്തി രണ്ടു ദിവസമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ചോദ്യം ചെയ്യലിലുമായിരുന്നു വിജയ്.
വിജയ്യുടെ ബിഗില്‍ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള കണക്കുകളിലെ വൈരുദ്ധ്യമാണ് ഇത്തരമൊരു പരിശോധനയ്ക്ക് കാരണമായത്. വിജയ്യും നിര്‍മ്മാണ കമ്പനിയും നല്കിയ കണക്കുകള്‍ വ്യത്യസ്തമായിരുന്നു. എന്നാല്‍ വിജയ് യുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താനായില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ബിഗില്‍ നിര്‍മ്മിക്കാന്‍ പലിശയ്ക്ക് പണം നല്കിയ അന്‍പുചെഴിയന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്‍പു ചെഴിയനുമായുള്ള ബന്ധമാണ് ഇപ്പോള്‍ വിജയ്ക്ക് വിനയായതെന്നാണ് സൂചന.
Keywords: Vijay, Shooting set, Master, Bigil, Anpuchezhiyan

COMMENTS