കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 20 പേ...
കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് 20 പേര് മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഏറെയും മലയാളികളാണ്.
ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ തമിഴ്നാട്ടിലെ അവിനാശില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ലോറിയും കേരള രജിസ്ട്രേഷനിലുള്ളതാണ്.
മരിച്ചവരില്‍ 5 സ്ത്രീകളും 11 പുരുഷന്മാരുമാണ് ഉള്ളത്. 10 പേര് സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം. മരിച്ചവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി.
ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചതായാണ് വിവരം. ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം.
Keywords: Accident, K.S.R.T.C Volvo bus & Lorry, Several people died, Malayalees

COMMENTS