ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയില്‍ 132 പേര് മരിക്കുകയും പതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച...
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയില്‍ 132 പേര് മരിക്കുകയും പതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉത്തരവിട്ടു.
ഔദ്യോഗികമായി പറയുന്നതിലും എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ മരണസംഖ്യയെന്നാണ് സൂചന. ഇരുമ്പുമറ രാഷ്ട്രീയത്തില്‍ എല്ലാം ചൈന മൂടിവയ്ക്കുന്നുവെന്നാണ് കരുതുന്നത്.
ആറ് വിദേശികള്ക്കം വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് 17 രാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുകയും ചെയ്തു.
കൊറോണ വൈറസിനെതിരേ യുദ്ധം തന്നെയാണ് വേണ്ടതെന്നും അതിജാഗ്രത വേണമെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലവനായ പ്രസിഡന്റ് സി, സൈന്യത്തോട് പറഞ്ഞു.
ഇതിനകം, സൈന്യം നിരവധി മെഡിക്കല്‍ ഉദ്യോഗസ്ഥരെ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനിലേക്ക് അയച്ചുകഴിഞ്ഞു.
അടുത്ത 10 ദിവസത്തിനുള്ളില്‍ പകര്‍ച്ചവ്യാധി അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ക്കിടയിലാണ് സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്.
കൊറോണ വൈറസ് മൂലമുണ്ടായ ന്യുമോണിയ ബാധ 5,974 പേര്‍ക്കു സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ അധികൃതര്‍ അറിയിച്ചു.
നിലവില്‍ 1,239 രോഗികളുടെ നില ഗുരുതരമാണെന്നും 9,239 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായും ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷന് പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു.
2002 ല്‍ സാര്‍സ് (അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം) ബാധിച്ച് എണ്ണൂറിലധികം ആളുകള്‍ ചൈനയില്‍ മരിച്ചിരുന്നു.
Summay: Chines President Xi Jinping calls army to fight corona virus. 132 corona virus deaths confirmed in China
Keywords: Corona virus, The United States, France, Thailand, Japan, Taiwan, Nepal, Hong Kong, Singapore, Vietnam, Macau and South Korea, Coronavirus, China,
COMMENTS