ഇടുക്കി: മൂലമറ്റം വൈദ്യുത നിലയത്തില്‍ വൈദ്യുതോല്പാദനം താല്‍ക്കാലികമായി പുന:രാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ആരംഭിച്ചത്. മൂലമറ്റത്തെ ര...
ഇടുക്കി: മൂലമറ്റം വൈദ്യുത നിലയത്തില്‍ വൈദ്യുതോല്പാദനം താല്‍ക്കാലികമായി പുന:രാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ആരംഭിച്ചത്. മൂലമറ്റത്തെ രണ്ടാംനമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്‍സ്ഫോര്‍മര്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9.15നാണ് അപകടം നടന്നത്. ഭൂര്‍ഗര്‍ഭ നിലയത്തിലാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് നിലയത്തില്‍ പുക പടര്‍ന്നത് ആശങ്ക കൂട്ടി. പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിറുത്തിവച്ചുകൊണ്ട് ജീവനക്കാരെ പുറത്തെത്തിച്ചു. വൈകാതെ അഗ്നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു. മൂലമറ്റത്ത് മുന്‍പും ഇതുപോലെ അപകടം ഉണ്ടായിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വൈദ്യുതി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Moolamattom power station, Idukki project, Transformer

COMMENTS