റിയാദ്: സൗദി അറേബ്യയിലെ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുവതി ഇപ്പോൾ അസീർ നാഷണൽ ഹോസ്പിപിറ...
റിയാദ്: സൗദി അറേബ്യയിലെ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുവതി ഇപ്പോൾ അസീർ നാഷണൽ ഹോസ്പിപിറ്റലിൽ ചികിത്സയിലാണ്.
ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസല്ല യുവതിക്ക് ബാധിച്ചിട്ടുള്ളത്. 2012 ൽ സൗദിയിൽ റിപ്പോർട്ടു ചെയ്ത ഇനം വൈറസാണ് യുവതിയിൽ കണ്ടെത്തിയതെന്ന് സൗദി സയന്റിഫിക് റീജിയണൽ ഇൻഫെക്ഷൻ കമ്മിറ്റി അറിയിച്ചു. വവ്വാലിൽ നിന്ന് ഒട്ടകത്തിലേക്ക് കടന്ന് മനുഷ്യരിൽ പകരുന്നതാണ് ഈ വൈറസ് .
യുവതിയുടെ നില മെച്ചപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും അറിയിച്ചു. അൽ ഹയാത്ത് ആശുപത്രിയിൽ നൂറോളം ഇന്ത്യൻ നഴ്സ മാർ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കിയെന്നും എല്ലാവരും സുരക്ഷിതരാന്നെന്നും മുരളീധരൻ പറഞ്ഞു.
കൊറോണ വൈറസ് ബാധിച്ചെത്തിയ ഫിലിപ്പീൻസുകാരിയായ നഴ്സിനെ പരിചരിച്ചതു വഴിയാണ് മലയാളി നഴ്സിനു രോഗബാധയുണ്ടായത്. പനിയായിട്ടാണ്ട് നഴ്സ് ആശുപത്രിയിൽ എത്തിയത്.നാലു ദിവസം കഴിഞ്ഞാണ് ഇവർക്ക് കൊറോണയാണെന്ന് തിരിച്ചറിഞ്ഞത്.
Keywords: Indian Nurse, Coronavirus, Al Hayat Hospital, V Muraleedharan

COMMENTS