മാത്യു കെ തോമസ് ദുബായ് : ലോകത്തെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട്, ഇറാന് രാജ്യത്തെ സുപ്രധാന ദേവാലയമായ ജാംകരണ്‍ പള്ളിയുടെ താഴികക്കു...
മാത്യു കെ തോമസ്
ദുബായ് : ലോകത്തെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട്, ഇറാന് രാജ്യത്തെ സുപ്രധാന ദേവാലയമായ ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തിനു മുകളില്‍ ചുവപ്പു പതാക ഉയര്‍ത്തി.
വലിയ യുദ്ധത്തിന്റെ മുന്നറിയിപ്പായാണ് ഇത്തരത്തില്‍ പതാക ഉയര്‍ത്തുന്നതിനെ വിലയിരുത്തുന്നത്. ഇറാന് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ, പതാക ഉയര്‍ന്നതോടെ അമേരിക്കയും ആശങ്കയിലാണെന്നു വ്യക്തം.
ഇറാന് യുദ്ധത്തിനു മുന്‍പ് ഇങ്ങനെ പതാക ഉയര്‍ത്തുക പതിവാണ്. ഷിയാ പാരമ്പര്യമനുസരിച്ചു വേണ്ടപ്പെട്ടവര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികാരം ചെയ്യുമെന്നുറപ്പിക്കുന്നതു കൂടിയാണ് രക്തപതാക. തന്റെ പിതാവിനെ വധിച്ചവരോടു പ്രതികാരം ചെയ്യണമെന്നു പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയോടും പ്രസിഡന്റ് ഹസന്റ ഹസന് റുഹാനിയോടും കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നു വന്ന വാക്കുകള്‍ അമേരിക്കയുടെ ആശങ്ക വ്യക്തമാക്കുന്നു. അമേരിക്കന്‍ പൗരന്മാരെയോ രാജ്യത്തിന്റെ സൈനിക സന്നാഹങ്ങളെയോ തൊട്ടാല്‍ ഇറാനിലേക്ക് ഞങ്ങള്‍ മനോഹരമായൊരു ആയുധം അയയ്ക്കുമെന്നാണ് ട്രംപ് പറയുന്നത്.
ഇറാനിലെ 52 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തങ്ങള്‍ കണ്ടുവച്ചിട്ടുണ്ടെന്നും അവയെല്ലാം തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ മറ്റൊരു ഭീഷണി.
ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക ബാഗ്ദാദ് വിമാനത്താവളത്തില്‍ ആളില്ലാ വിമാനത്തില്‍ നിന്നു മിസൈല്‍ തൊടുത്തു കൊലപ്പെടുത്തിയതിനു പിന്നാലെ ഇറാന് പ്രത്യാക്രമണത്തിന് തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു.
ഇറാന് പക്ഷേ, നേരിട്ട് അമേരിക്കയുമായി ഏറ്റുമുട്ടാതെ ഒളിയാക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അതിന്റെ സൂചനയാണ് ഇന്നലെ ഇറാഖിലെ അമേരിക്കന്‍ എംബസിക്കും അമേരിക്കന്‍ സേനയുള്ള വ്യോമ താവത്തിനും നേര്‍ക്കു നടന്ന ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതു കൂടാതെ ശക്തമായ ചില രാഷ്ട്രീയനീക്കങ്ങളും ഒളിയാക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും ഇറാന് നടത്തിയേക്കുമെന്നു കരുതപ്പെടുന്നു.
അമേരിക്ക 52 കേന്ദ്രങ്ങള്‍ കണ്ടുവച്ചുവെന്നു പറയുമ്പോള്‍ അമേരിക്കയുടെ 35 താവളങ്ങളോ യുദ്ധക്കപ്പലുകളോ ഒക്കെ ഇറാനും നോട്ടമിട്ടുകഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. പേര്‍ഷ്യന്‍ ഉള്ക്കടലിലു ടെല്‍ അവീവിലുമുള്ള അമേരിക്കന്‍ പടക്കപ്പലുകളാണ് പ്രധാന ഉന്നം.
തിരിച്ചടി ഭയന്ന് അമേരിക്കയും മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. യുദ്ധക്കപ്പലുകള്‍ക്ക് മിസൈല്‍ സുരക്ഷാകവചം ഒരുക്കുകയാണ് അമേരിക്ക. തങ്ങളുടെ പൗരന്മാരെയും ഇറാഖില്‍ നിന്നും ഗള്‍ഫ് മേഖലയില്‍ നിന്നും കഴിയുന്നത്ര തിരിച്ചയയ്ക്കുന്നുമുണ്ട്.
COMMENTS