ബംഗളൂരു: ആദ്യ അടിയുടെ വേദന മറക്കാത്ത ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയത്തോടെ ഓസ്‌ട്രേലിയയെ അടിയറ പറയിച്ച് ഏകദിന പരമ്പര...
ബംഗളൂരു: ആദ്യ അടിയുടെ വേദന മറക്കാത്ത ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയത്തോടെ ഓസ്‌ട്രേലിയയെ അടിയറ പറയിച്ച് ഏകദിന പരമ്പര സ്വന്തമാക്കി.
ചിന്നസാമിയില്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത ഏഴു വിക്കറ്റിനാണ് വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 287 റണ്‍സ് വിജയലക്ഷ്യമാണ് കുറിച്ചത്. 15 പന്ത് ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ ജയം.
രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെ തിളക്കമുള്ള അര്‍ദ്ധ സെഞ്ചുറിയുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.
128 പന്തില്‍ നിന്ന് ആറു സിക്സും എട്ടു ഫോറുമടക്കം 119 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ക്യാപ്ടന്‍ കോലി 91 പന്തില്‍ 89 റണ്‍സെടുത്ത് ജയം ഉറപ്പാക്കിയ ശേഷമാണ് കളം വിട്ടത്.
44 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. എട്ടു റണ്‍സെടുത്ത് മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു.
Champions 🇮🇳#INDvAUS pic.twitter.com/168H5qeSSa— BCCI (@BCCI) January 19, 2020
ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 286 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (3), ക്യാപ്ടന്‍ ആരോണ്‍ ഫിഞ്ച് (19) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
പതറിയ ഓസ്‌ട്രേലിയയെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു, 132 പന്തില്‍ 131 റണ്‍സായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. ഒരു സിക്സും 14 ഫോറും നിറം ചാര്‍ത്തിയതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്‌സ്.
മാര്‍നെസ് ലബുഷങ്കെ 54 (64) സ്മിത്തിനു പിന്തുണ നല്കി. പിന്നീട് സന്ദര്‍ശകരുടെ നിരയില്‍ അല്പമെങ്കിലും തിളങ്ങിയത് അലക്‌സ് കാരി 35 (36) മാത്രമായിരുന്നു.
മിച്ചല്‍ സ്റ്റാര്‍ക്ക് (0), ആഷ്ടണ്‍ ടേണര്‍ (4), പാറ്റ് കമ്മിന്‍സ് (0), ആദം സാംപ (1) എന്നിവര്‍ ദയനീയ പരാജയമായി.
മുഹമ്മദ് ഷമി നാല് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
കങ്കാരുക്കളെ കീഴ്‌പ്പെടുത്തിയ ആത്മവിശ്വാസവുമായി ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിലേക്കു വിമാനം കയറുകയാണ്. ഈ മാസം 26ന് ഈഡന്‍ പാര്‍ക്കിലാണ് ആദ്യ ട്വന്റി 20 മത്സരം.
Summary: India beat Australia by 7 wickets in third and final ODI at Chinnaswamy stadium, Bengaluru. India defeated Australia by 7 wickets in the third and final ODI at Bengaluru and clinched the series 2-1. Opting to bat first, Australia posted a competitive total of 286 for nine from their quota of 50 overs. Former skipper Steve Smith top-scored for the visitors with 131 as he managed to get his first ODI century after three years. For India, Mohammed Shami claimed four wickets while Ravindra Jadeja scalped 2.
Keywords: India, Australia , ODI , Bengaluru, Former skipper, Steve Smith, Mohammed Shami, Ravindra Jadeja,
COMMENTS