തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തി...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരികെയെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം ജോസ് അദ്ധ്യക്ഷനായ സമിതി ഇതു സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
കേസുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെ ആറു മാസത്തേക്ക് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ആ കാലാവധി തീരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എന്നാല്‍ ഈ കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. അതുമാത്രമല്ല കേസിന്റെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറു മാസം മാത്രമേ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
അതേ സമയം ഈ കേസിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം വരാനിരിക്കെയാണ് ശ്രീറാമിനെ തിരികെയെടുക്കണമെന്ന ശുപാര്‍ശ മുഖ്യമന്ത്രി നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Keywords: K.M Basheer, Sreeram Venkittaraman, Tom Jose, Suspension

COMMENTS