ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ക്ക് പരിസമാപ്തി. ബുധനാഴ്ച അഞ്ചു മണിക്ക് മുമ്പായി മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്നാവിസിന്റെ നേ...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ക്ക് പരിസമാപ്തി. ബുധനാഴ്ച അഞ്ചു മണിക്ക് മുമ്പായി മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റീസ് എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രോടേം സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കണമെന്നും രഹസ്യ ബാലറ്റ് പാടില്ലെന്നും സുതാര്യമായി വോട്ടെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഉത്തരവ്.
ഗവര്‍ണര്‍ തന്നെ പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കണമെന്നും പിന്നീട് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും അതിനുശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.
ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ചുചേര്‍ക്കണമെന്നും വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നും നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Maharashtra, Governor, BJP

COMMENTS