തിരുവനന്തപുരം: മുസ്ലിം സംഘടനകള്‍ക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സി.പി.എം...
തിരുവനന്തപുരം: മുസ്ലിം സംഘടനകള്‍ക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ പിന്തുണച്ച് സി.പി.എം സംസ്ഥാന നേതൃത്വം.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന പരാമര്‍ശത്തെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പിന്തുണച്ചത്.
പി.മോഹനന്റെ പ്രസ്താവന മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കെതിരെയാണെന്നും മുസ്ലിം സംഘടനകള്‍ക്കെതിരെയല്ലെന്നും യോഗം വിലയിരുത്തി.
മുസ്ലിം തീവ്രവാദത്തിന് പാര്‍ട്ടി എക്കാലവും എതിരാണെന്നും പി.മോഹനന്‍ അത് വ്യക്തമാക്കിയതാണെന്നും യോഗം വ്യക്തമാക്കി.
നേരത്തെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും താന്‍ ഉദ്ദേശിച്ചത് എന്‍.ഡി എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നും മുഴുവന്‍ മുസ്ലിങ്ങളെ അല്ലെന്നും മോഹനന്‍ വ്യക്തമാക്കിയിരുന്നു.
Keywords: P.Mohanan, Popular front, NDF, CPM

COMMENTS