ന്യൂഡല്‍ഹി: ഉന്നാവ് പീഡനകേസിലെ പ്രതി കുല്‍ദീപ് സിങ് സെംഗാറിന് പരോള്‍ അനുവദിച്ചു. ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എയായ കുല്...
ന്യൂഡല്‍ഹി: ഉന്നാവ് പീഡനകേസിലെ പ്രതി കുല്‍ദീപ് സിങ് സെംഗാറിന് പരോള്‍ അനുവദിച്ചു. ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എയായ കുല്‍ദീപ് സിങ്ങിന് സഹോദരന് മനോജ് സെംഗാറിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. 72 മണിക്കൂര്‍ പരോളാണ് ഇയാള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ഇതേ കേസില്‍ ഇയാളോടൊപ്പം തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റൊരു സഹോദരന് അതുല്‍ സെംഗാറിനും 72 മണിക്കൂര്‍ പരോള്‍ അനുവദിച്ചിട്ടുണ്ട്. ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ജൂലായില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരിച്ച മനോജ് സെംഗാറും ആരോപണവിധേയനാണ്. ഈ കേസില്‍ മനോജും പ്രതിയാണ്. മനോജ് സെംഗാറിന്റെ മരണത്തില്‍ അസ്വാഭാവികതയുള്ളതായും ആരോപണണുണ്ട്.
Keywords: Unnao rape case, Cremation, Kuldeep Sengar

COMMENTS