ന്യൃഡല്‍ഹി: നഷ്ടത്തിലുള്ള കമ്പനികള്‍ വിറ്റഴിച്ചും, അടച്ചുപൂട്ടിയും കേന്ദ്രത്തിന്റെ ഭാരം കുറയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത...
ന്യൃഡല്‍ഹി: നഷ്ടത്തിലുള്ള കമ്പനികള്‍ വിറ്റഴിച്ചും, അടച്ചുപൂട്ടിയും കേന്ദ്രത്തിന്റെ ഭാരം കുറയ്ക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായി ബി.എസ്.എന്‍.എല്‍ അടച്ചുപൂട്ടാന്‍ കേന്ദസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന.
ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ബി.എസ്.എന്‍.എല്ലിനെ ശക്തിപ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, പാക്കേജ് പ്രഖ്യാപിച്ച് ധനനഷ്ടം വരുത്തുന്നതിനേക്കാള്‍, കമ്പനി അടച്ചുപൂട്ടുന്നതാണ് നല്ലത് എന്ന നിലപാടിലാണ് കേന്ദ്രധനമന്ത്രാലയം.
ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്ലും ശക്തിപ്പെടുത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സമര്‍പ്പിച്ച പദ്ധതി പ്രകാരം 74000 കോടി രൂപയാണ് ചെലവ്.
എന്നാല്‍, ഇത്രയും തുക മുടക്കി കമ്പനി പിടിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടോ എന്ന് തീരുമാനത്തിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ശക്തിപ്പെടുത്തല്‍ ശുപാര്‍ശ തള്ളിയത്.
അതേസമയം, രണ്ട് ടെലികോം കമ്പനികള്‍ അടച്ചുപൂട്ടിയാല്‍ 95000 കോടി രൂപയുടെ നഷ്ടം വരും.
അതായത് രണ്ട് കമ്പനികളിലായി രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം, കമ്പനികളുടെ കടം വീട്ടുക ഉള്‍പ്പെടെയുള്ള 95000 കോടി രൂപയാണ് കണക്കാക്കുന്നത്.
എന്നാല്‍, രണ്ട് കമ്പനികളിലായി മൂന്ന് തരം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
* കമ്പനികളിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്തത്.
* മറ്റു സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ബി.എസ്.എന്‍.എല്ലിലേക്ക് വന്നവര്‍.
* ഇന്ത്യന്‍ ടെലി കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് (ഐ.ടി.എസ്) ഓഫീസര്‍മാര്‍.
എന്നാല്‍, എല്ലാവര്ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
കാരണം ഐ.ടി.എസ് ഓഫീസര്‍മാരെ മറ്റു വകുപ്പുകളിലേക്ക് മാറ്റാം എന്നതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
മറ്റു വകുപ്പുകളില്‍ നിന്ന് മാറ്റം ലഭിച്ച് വന്നവര്‍ക്ക് വി.ആര്.എസ് വേണ്ടിവരും.
അപ്പോള്‍ 10 ശതമാനത്തില്‍ താഴെ മാത്രമെ നേരിട്ട് റിക്രൂട്ട് ചെയ്ത ജീവനക്കാരുള്ളൂവെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിഗമനം.
ഇതേത്തുടര്‍ന്ന് രണ്ട് കമ്പനികളിലെയും മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ തരംതിരിച്ച് ശേഖരിച്ചു വരികയാണ് ടെലികോംവകുപ്പ്.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി ഇതിന്റെ ഭാഗമായി പല പൊതുമേഖലാ സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വിറ്റഴിക്കുകയോ, അടച്ചുപൂട്ടുകയോ ആണ്.
മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡും അടച്ചുപൂട്ടാന്‍ ആലോചനയുണ്ടെന്നാണ് സൂചന.
Keywords: BSNL, MTNL, Finance Ministry, Closed
COMMENTS