ബംഗളൂരു: ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്ന് വേര്‍പെട്ട വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം വിജയകരമായി താഴ്ത്തി. രാവിലെ 8.55ന് നടന്ന ദൗത്യത്തിലൂട...
ബംഗളൂരു: ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്ന് വേര്‍പെട്ട വിക്രം ലാന്‍ഡറിന്റെ ഭ്രമണപഥം വിജയകരമായി താഴ്ത്തി. രാവിലെ 8.55ന് നടന്ന ദൗത്യത്തിലൂടെ ചന്ദ്രനില്‍ നിന്ന് 104 കിലോ മീറ്റര്‍ അടുത്തും 128 കിലോ മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്.
ദൗത്യം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നാലു സെക്കന്‍ഡ് കൊണ്ടാണ് ഭ്രമണപഥം താഴ്ത്തിയത്. നാളെ ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ വീണ്ടും ഭ്രമണപഥം താഴ്ത്തും. നാളെ ചന്ദ്രോപരിതലത്തില്‍ നിന്നു പേടകത്തെ 36 കിലോമീറ്റര്‍ അടുത്തെത്തിക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 'അപകടമേഖല'യില്‍ ഇറങ്ങാന്‍ വിക്രത്തിനെ സജ്ജമാക്കുകയാണ് മിഷന്‍ കണ്‍ട്രോള്‍ അധികൃതര്‍.
തിങ്കളാഴ്ച പകല്‍ 1.15നാണ് ചന്ദ്രനെ ചുറ്റുന്ന പേടകത്തില്‍നിന്ന് ലാന്‍ഡര്‍ വേര്‍പെട്ടത്. ഇപ്പോള്‍ പേടകവും വിക്രവും വെവ്വേറെ ഭ്രമണപഥങ്ങളില്‍ ചന്ദ്രനെ ചുറ്റുകയാണ്.
പടിപടിയായി വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കുകയാണ്. ഇതിനായി ലാന്‍ഡറിലെ ബൂസ്റ്റര്‍ റോക്കറ്റുകള്‍ ജ്വലിപ്പിക്കുകയും വേഗം നിയന്ത്രിക്കുകയുമെല്ലാം ചെയ്യേണ്ടതുണ്ട്. ശനിയാഴ്ച വെളുപ്പിന് 1.55നാണ് ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.
ഇതിനായി 1.40ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര തുടങ്ങും. അസാധാരണ വേഗത്തിലാവും താഴേയ്ക്കു പതിക്കുക. ഈ വേഗം നിയന്ത്രിക്കാനായി ലാന്‍ഡറിലെ 800 ന്യൂട്ടണ്‍ ശേഷിയുള്ള എന്‍ജിനുകള്‍ എതിര്‍ദിശയില്‍ ജ്വലിപ്പിക്കും. നാലു വശത്തും മധ്യത്തുമായി ഇത്തരം അഞ്ച് ദ്രവ എന്‍ജിനുകള്‍ ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇതു കൂടാതെ ദിശ നിയന്ത്രിക്കുന്നതിന് എട്ട് ചെറിയ റോക്കറ്റുകളും ലാന്‍ഡറിലുണ്ട്. ലാന്‍ഡറിലെ സെന്‍സറുകള്‍വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കാകും.
ചന്ദ്രോപരിതലത്തോട് 30 കിലോമീറ്റര്‍ അടുക്കുമ്പോള്‍ ലാന്‍ഡറിലെ കാമറകളും സെന്‍സറുകളും ഇറങ്ങേണ്ട സ്ഥലവും കേന്ദ്രവും പഠിക്കാന്‍ തുടങ്ങും. ഇങ്ങനെ അപകടരഹിതമായ കേന്ദ്രം നിശ്ചയിച്ച് അവിടെയാകും ഇറങ്ങുക.
Keywords: India, Chandrayan, Vikram Lander
 



 
							     
							     
							     
							    
 
 
 
 
 
COMMENTS