കൊച്ചി: ചെക്ക് തട്ടിപ്പു കേസില്‍ യുഎഇയില്‍ അറസ്റ്റിലാവുകയും പിന്നീട് ജയില്‍ മോചിതനാവുകയും ചെയ്തു നാട്ടിലെത്തിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വ...
കൊച്ചി: ചെക്ക് തട്ടിപ്പു കേസില്‍ യുഎഇയില്‍ അറസ്റ്റിലാവുകയും പിന്നീട് ജയില്‍ മോചിതനാവുകയും ചെയ്തു നാട്ടിലെത്തിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വരവേല്പ്.
ഇന്നു രാവിലെയാണ് തുഷാര്‍ നാട്ടിലെത്തിയത്. നിരവധി പ്രവര്‍ത്തകര്‍ തുഷാറിനെ സ്വീകരിക്കാനെത്തിയത്. തുഷാറിന് അനുകൂലമായി ഇവര്‍ മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.
ഞായറാഴ്ചയാണ് അജ്മാന് കോടതി തുഷാറിനെതിരായ ചെക്ക് കേസ് തള്ളിയത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയായിരുന്നു പരാതിക്കാരന്. നാസില്‍ ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞാണ് കോടതി കേസ് തള്ളിയത്.
കേസ് തള്ളിയതോടെ, കണ്ടുകെട്ടിയ പാസ്പോര്‍ട്ട് തുഷാറിന് തിരിച്ചു കിട്ടി. ഇതാണ് തിരിച്ചുവരവിനു കളമൊരുക്കിയത്.
നാസിലിനെതിരേ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ തുഷാര്‍ നീക്കമാരംഭിച്ചിട്ടുണ്ട്. കൃത്രിമരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ആരോപിച്ചായിരിക്കും പരാതി കൊടുക്കുക.
തന്റെ ചെക്ക് നാസിലിന് ആരാണ് കൊടുത്തതെന്നു മനസ്സിലായെന്നും പരാതി കൊടുക്കുമ്പോള്‍ ആ വ്യക്തിയുടെ പേര് എല്ലാവരും അറിയുമെന്നുമാണ് തുഷാര്‍ പറയുന്നത്.
ഇതേസമയം, തുഷാറിന്റെ മോചനത്തിനു ബിജെപി സഹായിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണ് രക്ഷയായതെന്നും ബിജെഡിഎസില്‍ സംസാരമുണ്ട്. ഇതു പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നും ബിജെഡിഎസ് വൃത്തങ്ങള്‍ പരോക്ഷമായി പറയുന്നുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ദയനീയ പരാജയം ഏറ്റുവാങ്ങിയ തുഷാറിനും കൂട്ടര്‍ക്കും പാലായില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് എതിര് പക്ഷത്തെ വാദം.
Keywords: Thushar Vellappalli, BJDS, Cheque case, Crime, Nazil Abdulla

COMMENTS