കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം വരെയുള്ള സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണിക്ക് മഹാരാജാസ് കോളേജ്...
കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം വരെയുള്ള സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
രാവിലെ 11 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഷനിലായിരുന്നു ഉദ്ഘാടനം. ചൊവ്വാഴ്ച മുതലാണ് സര്‍വീസ് തൈക്കൂടം വരെ പൊതുജനങ്ങള്‍ക്കായി ആരംഭിക്കുക.
മഹാരാജാസ് സ്റ്റേഷന് കഴിഞ്ഞ് 5.5 കിലോമീറ്റര്‍ പിന്നിട്ടാണ് മെട്രോ തൈക്കൂടത്തെത്തുന്നത്. മെട്രോ പാതയുടെ ദൈര്‍ഘ്യം ഇതോടെ 23.81 കിലോമീറ്ററും സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തൊന്നുമായി. നിലവില്‍ പ്രതിദിനം നാല്പതിനായിരം പേരാണ് മെട്രോ ഉപയോഗിക്കുന്നത്. ഇനിയത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.
പേട്ടവരെയുള്ള ഒന്നാം ഘട്ട പദ്ധതിയില്‍ ഇനി ഒരുകിലോമീറ്റര്‍ പാതകൂടിയാണ് പൂര്‍ത്തിയാകാനുള്ളത്.
ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ണമായും സജ്ജമാകും. പേട്ടയില്‍നിന്ന് എസ്എന്‍ ജങ്ഷനിലേക്കു നീളുന്ന പാത കെഎംആര്‍എല്ലാണ് നിര്‍മാണം നടത്തുക.
25 കിലോമീറ്ററാണ് പുതിയ പാതയിലെ വേഗം. ആലുവമുതല്‍ തൈക്കൂടംവരെയുള്ള 53 മിനിറ്റുകൊണ്ട് എത്താം. സമയം 44 മിനിറ്റായി വൈകാതെ കുറയ്ക്കാനുകമെന്നാണ് പ്രതീക്ഷ. 14 മിനിറ്റ് ഇടവിട്ടാണ് ഇപ്പോള്‍ സര്‍വീസ്. പാത പൂര്‍ണമായും യാത്രായോഗ്യമാകുന്നതോടെ ഏഴു മിനിറ്റില്‍ ഒരു ട്രെയിന്‍ വീതം ഓടിക്കും.
ഇപ്പോള്‍ പത്തു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. ഇത് പതിനാലായി മാറും. 25 ട്രെയിനുകളാണ് കെഎംആര്എലിനുള്ളത്.
COMMENTS