ന്യൂഡൽഹി: മരടിൽ നിയമങ്ങൾ കാറ്റിൽ പറത്തി ഫ് ളാറ്റുകൾ നിർമിച്ച കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച...
ന്യൂഡൽഹി: മരടിൽ നിയമങ്ങൾ കാറ്റിൽ പറത്തി ഫ് ളാറ്റുകൾ നിർമിച്ച കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ആൽഫ വെഞ്ച്വേഴ്സ് മാനേജിംഗ് ഡയറക്ടർ പോൾ രാജ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ സാനി ഫ്രാൻസിസ്, ജെയിൻ കൺസ്ട്രക്ഷൻ ആൻഡ് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ സന്ദീപ് മല്ലിക്, കെ പി വർക്കി ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ കെ വി ജോസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇവരുടെ സ്വത്തുവകകളും കണ്ടു കെട്ടിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് അയയ്ക്കാൻ രജിസ്ട്രിട്രിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.
ഫ്ലാറ്റുകളിലെ അന്തേവാസികൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക ബിൽഡർമാരിൽ നിന്നും പ്രമോട്ടർമാരിൽ നിന്നും കൈക്കൂലി വാങ്ങി അനുമതി നൽകിയ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
നഷ്ടപരിഹാര തുക വിതരണത്തിന് ചുമതല ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിക്കാണ്.
Keywords Maradu flat, Supreme court

COMMENTS