ന്യൂഡല്‍ഹി: ഉന്നാവോ പീഡന - വധശ്രമ കേസില്‍ സുപ്രീം കോടതിയുടെ കര്‍ശന നടപടിയെടുത്തു. ബി.ജെ.പി. എം.എല്‍.എ ആയിരുന്ന കുല്‍ദ്വീപ് സിങ് സ...
ന്യൂഡല്‍ഹി: ഉന്നാവോ പീഡന - വധശ്രമ കേസില്‍ സുപ്രീം കോടതിയുടെ കര്‍ശന നടപടിയെടുത്തു.
ബി.ജെ.പി. എം.എല്‍.എ ആയിരുന്ന കുല്‍ദ്വീപ് സിങ് സെന്‍ഗര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്, പെണ്‍കുട്ടിയുടെ പിതാവിനെതിരെ എടുത്ത കേസ്, കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്ന് പിതാവ് മരിച്ചത്, കാറില്‍ ട്രക്ക് ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളാണ് ലഖ്നൗ സി.ബി.ഐ കോടതിയില്‍ നിന്നു ഡല്‍ഹിയിലെ തീസ്ഹസാരി കോടതിയിലേക്ക് മാറ്റിയത്.
എല്ലാ കേസുകളും ദൈനംദിനാടിസ്ഥാനത്തില്‍ വാദം കേട്ട് 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്ത്തിയാക്കണമെന്നുമെന്ന് നിര്‍ദ്ദേശിച്ച സുപ്രീംകോടതി ജില്ലാ ജഡ്ജി ധര്മ്മേശ് ശര്‍മ്മയെ വിചാരണകോടതി ജഡ്ജിയായി നിയമിച്ചു.
പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ച് സ്വമേധ കേസെടുത്ത സുപ്രീം കോടതി ലഖ്നൗ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടാല്‍ വിമാന മാര്‍ഗ്ഗം ഡല്‍ഹിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും, അഭിഭാഷകനും വേണ്ട സുരക്ഷ നല്കണമെന്നുംകര്ശനമായി നിര്‍ദ്ദേശിച്ചു.
Keywords: Unnao Rape Case, Sup
COMMENTS