ന്യൂഡല്‍ഹി: ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും, ഇന്ന് തന്നെ കേസിന്റെ പുരോഗതി കോടതിയെ അറിയിക്കാ...
ന്യൂഡല്‍ഹി: ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും, ഇന്ന് തന്നെ കേസിന്റെ പുരോഗതി കോടതിയെ അറിയിക്കാനും, അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജൂലായ് 12 ന് സുരക്ഷാ ഭീഷണി സംബന്ധിച്ച് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ച സുപ്രീം കോടതി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സി.ബി.ഐ. ഉദ്യോഗസ്ഥരോട് കോടതിയില്‍ ഹാജരാകാനും കേസിന്റെ പുരോഗതി അറിയിക്കാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ കത്ത് സി.ബി.ഐക്ക് കൈമാറും.
ജൂലായ് 28 ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്കും, അഭിഭാഷകനും ഗുരുതരമായ പരിക്കേല്‍ക്കുകയും, രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
സംഭവത്തില്‍ ബി.ജെ.പി. എം.എല്‍.എയും പീഡനക്കേസിലെ മുഖ്യപ്രതിയുമായ കുല്‍ദീപ് സെങ്കാറിന് പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സ്റ്റിയില് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സെങ്കാറിനെതിരെ പീഡനക്കേസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കള്ളക്കേസില്‍ക്കുടുക്കി ജയിലടച്ചു.
അവിടെ വച്ച് എം.എല്‍.എയുടെ സഹോദരനും, അനുയായികളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് ശരിയായ ചികിത്സ ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ച് എപ്രില്‍ 09 ന് പെണ്‍കുട്ടിയുടെ പിതാവ് മരണമടഞ്ഞു.
ഇതേത്തുടര്‍ന്ന് സി.ബി.ഐ. ഏപ്രിലില്‍ കുല്‍ദീപ് സെങ്കാറെയും സഹോദരനെയും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Keywords: Unnao Rape, Suprem Court, B.J.P. M.L.A Kuldeep
COMMENTS