ലഖ്‌നൗ: ജൂലായ് 28 ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്കും, അഭിഭാഷകനും ഗുരുതരമായ...
ലഖ്‌നൗ: ജൂലായ് 28 ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിക്കും, അഭിഭാഷകനും ഗുരുതരമായ പരിക്കേല്‍ക്കുകയും, രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
പെണ്‍കുട്ടി ഇപ്പോഴും കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അഭിഭാഷകനും ചികിത്സയിലാണ്.
എന്നാല്‍, ഇപ്പോള്‍ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിച്ച് ദൂരുഹത അവശേഷിപ്പിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചിറിഞ്ഞു.
ഉത്തര്‍പ്രദേശ് കൃഷിസഹമന്ത്രിയുടെ മരുമകനാണ് ട്രക്കുടമയായ അരുണ്‍ സിംഗ്. സമാജ്‌വാദി പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളാണ് അരുണ്‍.
സമാജ് ഗഞ്ച് ബേഌക്ക് അദ്ധ്യക്ഷനായ അരുണ്‍ സിംഗ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിയാണ്.
Keywords: Unnao Rape, Truck, Arun Sigh
 


 
							     
							     
							     
							    
 
 
 
 
 
COMMENTS