കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കൊലവിളിയാത്രയുടെ പേരില്‍ വീണ്ടും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മാനംകെട്ടു. ശ്രീറാമിന...
കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ കൊലവിളിയാത്രയുടെ പേരില്‍ വീണ്ടും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മാനംകെട്ടു. ശ്രീറാമിന്റെ ജാമ്യം റദ്ദു ചെയ്യാനായി ഹൈക്കോടതിയിലെത്തി സര്‍ക്കാരിനും പൊലീസിനും കോടതിയുടെ ശകാരം. ശ്രീറാമിന് ജാമ്യം അനുവദിച്ചത് കോടതി ശരിവയ്ക്കുകയും ചെയ്തു.
തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മൂന്നാം കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിനെതിരേ ആയിരുന്നു സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.
ജാമ്യം ശരിവച്ച കോടതി അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്നു നിരീക്ഷിച്ചു. ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ജാമ്യം ശരിവച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാളിച്ചയുണ്ട്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ല. പൊലീസ് നിയമാനുസൃതം സ്വീകരക്കേണ്ട നടപടികള്‍ ചെയ്തില്ല. പ്രതിയെ ഒരുമണിക്കൂര്‍ കസ്റ്റഡിയില്‍ കിട്ടിയിട്ടും നടപടി എടുത്തില്ല.
തെളിവുകള്‍ ശേഖരിക്കുന്നതില്‍ കൃത്യവിരോപം കാട്ടിയ കേരള പൊലീസിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ കഴിഞ്ഞ ദിവസവും വിമര്‍ശിച്ചിരുന്നു.
ഇതേസമയം, മാധ്യമ പ്രവര്ത്തകന് കെ.എം. ബഷീറിനെ അമിത വേഗത്തില്‍ കാര്‍ ഓടിച്ചുകൊണ്ടുവന്ന് ഇടിച്ചുകൊന്ന കേസില്‍ ജാമ്യം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ രക്തസാന്പിള്‍ ശേഖരിക്കാന്‍ എന്തായിരുന്നു തടസമെന്നും അപകടം നടന്നശേഷം ശ്രീറാം ആശുപത്രിയില്‍ എത്തിയ അവസരത്തില്‍ നിമിഷനേരം കൊണ്ട് പരിശോധന നടത്താനാവുമായിരുന്നില്ലേയെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.
15 മിനിറ്റിനകം നടത്തേണ്ട രക്തപരിശോധന പത്തു മണിക്കൂര്‍ കഴിഞ്ഞ് നടത്തിയിട്ടെന്തു കാര്യമാണുള്ളത്. ഗവര്‍ണര്‍ ഉള്‍പ്പെടെ താമസിക്കുന്ന പ്രധാന മേഖലയില്‍ സിസിടിവി ദൃശ്യങ്ങളില്ലേ എന്നിങ്ങനെ കോടതി ചോദിച്ചു. എന്നാല്‍
കേസിലെ അന്വേഷണം പൂര്‍ത്തിയായിവരുന്നതായും വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതെന്നും കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. കാറോടിച്ചത് ശ്രീറാമാണെന്ന് കാറിലുണ്ടായിരുന്ന വഫ എന്ന യുവതി മജിസ്ട്രേട്ടിന് മൊഴി കൊടുത്തിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്ട്രേറ്റ് തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അപകടം നടന്നതു മുതല്‍ ശീറാമിനെ രക്ഷിക്കാന്‍ അട്ടിമറി നടന്നിരുന്നു. മദ്യം മണക്കുന്നുവെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ കുറിച്ചതും കോടതിയില്‍ വേണ്ടവിധം അവതരിപ്പിക്കാന്‍ പ്രോസിക്യൂഷനായില്ല.
Keywords: Sreeram Venkataraman, KM Basheer, Accident, Crime
COMMENTS