ന്യൂഡല്‍ഹി : രണ്ടായിരത്തിലേറെ അപേക്ഷകള്‍ പരിഗണിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ തന്നെ നിലനിറുത്താ...
ന്യൂഡല്‍ഹി : രണ്ടായിരത്തിലേറെ അപേക്ഷകള്‍ പരിഗണിച്ച ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രവി ശാസ്ത്രിയെ തന്നെ നിലനിറുത്താന്‍ തീരുമാനം. അഭിമുഖത്തില്‍ രവിശാസ്ത്രിക്ക് കൂടുതല്‍ മാര്‍ക്ക് കിട്ടിയെന്നു സമിതി ചെയര്മാന് കപില്‍ ദേവ് പറഞ്ഞു.
രണ്ടായിരം അപേക്ഷകളില്‍ നിന്ന് ആറു പേരുടെ അന്തിമ പട്ടിക ബി.സി.സി.ഐ തയ്യാറാക്കിയിരുന്നു. മുന്‍ ന്യൂസിലാന്‍ഡ് പരിശീലകന് മൈക്ക് ഹെസന് ആയിരുന്നു രണ്ടാം സ്ഥാനത്ത്. ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസ്ട്രേലിയന്‍ താരവുമായ ടോം മൂഡി മൂന്നാമതെത്തിയിരുന്നു.
രവിശാസ്ത്രിയെ തുടരാന്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം നായകന് വിരാട് കോലിയുടെ അഭിപ്രായം തേടിയില്ലെന്നും കപില്‍ ദേവ് പറഞ്ഞു.
മുന്‍ പരിശീലകന് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്, വനിതാ താരം ശാന്ത രംഗസ്വാമി എന്നിവരാണ് കോച്ചിനെ നിശ്ചയിച്ച സമിതിയിലുണ്ടായിരുന്ന മറ്റ് അംഗങ്ങള്‍.
കപില്‍ ദേവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന കാലത്ത് രവി ശാസ്ത്രി വൈസ് ക്യാപ്ടനായിരുന്നു.
Key Words: Ravi Shasti, India, Cricket, Coach
COMMENTS