തിരുവനന്തപുരം : പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ വേളയില്‍ 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം എസ്എംഎസായി കിട്ടിയെന്ന...
തിരുവനന്തപുരം : പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ വേളയില്‍ 70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം എസ്എംഎസായി കിട്ടിയെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.
ഇതോടെ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടക്കുമെന്നു വ്യക്തമായിരിക്കുകയാണ്. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റു പരീക്ഷകളുടെ കാര്യവും ഇതിനപ്പുറമായിരിക്കുമെന്നു സംശയിക്കേണ്ട അവസ്ഥയാണ്.
ചോദ്യങ്ങള്‍ പുറത്തുപോയത് എങ്ങനയെന്നു പ്രതികള്‍ ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല. ഇത്തരം ചോദ്യങ്ങള്‍ക്കു പ്രതികള്‍ മറുപടി നല്‍കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പ്രതികളുടെ മൊഴിയെടുത്തത്. രണ്ട് പ്രതികളും വ്യത്യസ്ത മൊഴികളാണ് നല്‍കിയതെന്നും ക്രൈംബ്രാഞ്ച് പൊലീസ് പറഞ്ഞു.
Keywords: Kerala PSC, University College, Criminals, SFI
COMMENTS