ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികനില മോദി സര്‍ക്കാര്‍ തകര്‍ത്തുവെന്ന ആരോപണവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി രംഗത...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികനില മോദി സര്‍ക്കാര്‍ തകര്‍ത്തുവെന്ന ആരോപണവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി രംഗത്തെത്തി.
അഞ്ച് ശതമാനം മാത്രമായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് (ജി.ഡി.പി).
എന്നാല്‍, ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കു പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച (ജി.ഡി.പി) ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, രൂപയുടെ മൂല്യവും ഇടിഞ്ഞെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
Keywords: Priyanka Gandhi, Modi, New Delhi


COMMENTS